Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightകുടവൂരിൽ കരടിയെ...

കുടവൂരിൽ കരടിയെ കണ്ടതായി സംശയം

text_fields
bookmark_border
കുടവൂരിൽ കരടിയെ കണ്ടതായി സംശയം
cancel

ക​ല്ല​മ്പ​ലം: കു​ട​വൂ​രി​ൽ ക​ര​ടി​യെ ക​ണ്ട​താ​യി സം​ശ​യം. നാ​ട്ടു​കാ​ർ ജാ​ഗ്ര​ത​യി​ൽ. അ​ടു​ത്തി​ടെ കൊ​ല്ലം ജി​ല്ല​യി​ലെ ശീ​മാ​ട്ടി, ക​ല്ലു​വാ​തു​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ ക​ര​ടി നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്തി​െൻറ കു​ട​വൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്നു. നാ​ട്ടു​കാ​രി​ൽ ചി​ല​ർ ക​ര​ടി​യെ​യും ക​ര​ടി​യു​ടെ കാ​ൽ​പാ​ടു​ക​ളും ക​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

മ​ട​ന്ത​പ്പ​ച്ച സ്വ​ദേ​ശി റൈ​ഹാ​ന​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ മ​ക​ൻ ആ​സി​ഫ് ബൈ​ക്കി​ൽ വീ​ട്ടി​ലെ​ത്തി​യ ശ​ബ്​​ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ക​ര​ടി​യെ ക​ണ്ടു​വെ​ന്നും മ​ക​നോ​ട് ക​ര​ടി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ വി​ളി​ച്ചു​പ​റ​െ​ഞ്ഞ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്. ഇ​വ​രു​ടെ ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ര​ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

എ​ന്നാ​ൽ ക​ര​ടി​യു​ടെ​തെ​ന്ന് തോ​ന്നി​ക്കു​ന്ന കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി. ഫോ​റ​സ്​​റ്റി​ൽ വി​വ​ര​മ​റി​യി​ച്ചി​ട്ട് അ​ധി​കൃ​ത​ർ എ​ത്തി​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.ക​ല്ല​മ്പ​ലം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. വെ​റും അ​ഭ്യൂ​ഹ​ങ്ങ​ളാ​ണ് ഇ​തി​നു​പി​ന്നി​ലെ​ന്നും സം​ശ​യി​ക്കു​ന്നു.

എ​ന്നാ​ൽ ര​ണ്ടാ​ഴ്ച​മു​മ്പ് ശീ​മാ​ട്ടി ക​ല്ലു​വാ​തു​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ ക​ര​ടി​യെ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സും ഫോ​റ​സ്​​റ്റും നാ​ട്ടു​കാ​രും ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഈ ​ക​ര​ടി സ​മീ​പ ജി​ല്ല​യി​ലേ​ക്ക് എ​ത്തി​യ​താ​കാ​മെ​ന്ന് നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്നു. എ​ന്താ​യാ​ലും നാ​ട്ടു​കാ​ർ പൂ​ർ​ണ ജാ​ഗ്ര​ത​യി​ലാ​ണ്. രാ​വി​ലെ​യു​ള്ള പ​ത്ര, പാ​ൽ, മ​ത്സ്യ വി​ത​ര​ണ​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bearKudavoor
News Summary - suspected that a bear was seen in Kudavoor
Next Story