Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightചളിവെള്ളം നിറഞ്ഞ് റോഡ്...

ചളിവെള്ളം നിറഞ്ഞ് റോഡ് ജനം ദുരിതത്തിൽ

text_fields
bookmark_border
muddy water
cancel
camera_alt

വെ​ള്ള​ക്കെ​ട്ടി​ലാ​യ പ​റ​കു​ന്നി​ലെ റോ​ഡ്

ക​ല്ല​മ്പ​ലം: ച​ളി​വെ​ള്ളം നി​റ​ഞ്ഞ് റോ​ഡ്, ജ​നം ദു​രി​ത​ത്തി​ൽ. നാ​വാ​യി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​റ​കു​ന്ന് എം.​ജി.​എം.​എ​ൽ.​പി.​എ​സി​ന്​ സ​മീ​പം ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക്ക് സ​മീ​പ​ത്തു​ള്ള റോ​ഡി​നാ​ണ് ഈ ​ദു​ർ​ഗ​തി.

നാ​വാ​യി​ക്കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന റോ​ഡാ​ണി​ത്. ക​ണ്ടാ​ൽ നി​റ​ഞ്ഞൊ​ഴു​കു​ന്ന തോ​ട് പോ​ലെ തോ​ന്നും. ഇ​തി​ന് ഇ​രു​വ​ശ​വും താ​മ​സി​ക്കു​ന്ന നാ​വാ​യി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 16, 17 വാ​ർ​ഡി​ൽ​പെ​ട്ട നാ​ൽ​പ​തോ​ളം കു​ടും​ബ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ കാ​ൽ​ന​ട​യാ​ത്ര​പോ​ലും ക​ഴി​യാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ദി​വ​സേ​ന ഒ​രു​പാ​ട് കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ധാ​ന വ​ഴി കൂ​ടി​യാ​ണി​ത്.

പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് മു​ന്നി​ൽ നി​ര​വ​ധി പ​രാ​തി​ക​ൾ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യി​ല്ല. പൂ​ർ​ണ​മാ​യും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന റോ​ഡി​ൽ പൈ​പ്പ് ലൈ​നി​നു​വേ​ണ്ടി എ​ടു​ത്ത കു​ഴി ശ​രി​യാ​യ വി​ധം മൂ​ടാ​ത്ത​തി​നാ​ൽ ചി​ല ഭാ​ഗ​ത്ത് വ​ലി​യ കു​ഴി​ക​ളു​മു​ണ്ട്. ഇ​വി​ടെ കാ​ൽ വെ​ച്ചാ​ൽ അ​ര​ക്കൊ​പ്പം മ​ലി​ന​ജ​ല​ത്തി​ൽ മു​ങ്ങും.

ഇ​രു​വ​ശ​ത്തും മ​തി​ൽ​ക്കെ​ട്ടു​ക​ളു​ള്ള​തി​നാ​ൽ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​നെ​യും ബാ​ധി​ക്കു​ന്നു. ഈ ​ദു​രി​ത​ത്തി​ന് അ​റു​തി തേ​ടി പ്ര​ക്ഷോ​ഭ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadmuddy water
News Summary - road is filled with muddy water
Next Story