Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightപോ​ക്സോ കേ​സി​ൽ...

പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യ പ​ഞ്ചാ​യ​ത്തം​ഗം രാ​ജി​വെ​ച്ചു

text_fields
bookmark_border
Five Men Arrested in Madhya Pradesh for gang rape
cancel


ക​ല്ല​മ്പ​ലം: നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യ പ​ഞ്ചാ​യ​ത്തം​ഗം സ​ഫ​റു​ല്ല രാ​ജി വെ​ച്ചു. നാ​ലാം വാ​ർ​ഡാ​യ മ​രു​തി​ക്കു​ന്നി​ലെ സി.​പി.​എം അം​ഗ​മാ​ണ് സ​ഫ​റു​ല്ല. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ സ​ഫ​റു​ല്ല രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ വാ​ർ​ഡി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​രും. എ​ന്നാ​ൽ സി.​പി.​എം നാ​വാ​യി​ക്കു​ളം ലോ​ക്ക​ൽ സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രു​തി​ക്കു​ന്നി​ൽ ചൊ​വ്വാ​ഴ്ച സ്വാ​ഗ​ത സം​ഘം ചേ​രാ​നി​രി​ക്കെ സ​ഫ​റു​ല്ല​യു​ടെ രാ​ജി​ക്ക് രാ​ഷ്​​ട്രീ​യ പ്രാ​ധാ​ന്യ​വു​മു​ണ്ട്. 22 വാ​ർ​ഡു​ക​ളു​ള്ള നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ സി.​പി.​എ​മ്മി​ന് ഒ​മ്പ​ത്​ അം​ഗ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

സ​ഫ​റു​ല്ല​യു​ടെ രാ​ജി​യോ​ടെ അ​ത് എ​ട്ടാ​യി ചു​രു​ങ്ങി. അ​ഞ്ചാം വാ​ർ​ഡാ​യ മു​ക്ക​ട​യി​ൽ സി.​പി.​എം അം​ഗം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷം ന​ൽ​കി​യ കേ​സ് ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​മാ​ണ്. പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സി​നും എ​ട്ട്​ അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. അ​ഞ്ച് അം​ഗ​ങ്ങ​ളു​ള്ള ബി.​ജെ.​പി​യു​ടെ നി​ല​പാ​ട് ഒ​രു​പ​േ​ക്ഷ ഭ​ര​ണ​മാ​റ്റ​ത്തി​നും വ​ഴി വെ​ച്ചേ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso CasesPanchayath member
News Summary - pocso case, the Panchayath member resign
Next Story