Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightപള്ളിക്കലിൽ പ്രതിപക്ഷം...

പള്ളിക്കലിൽ പ്രതിപക്ഷം പ്രക്ഷോഭത്തിന്​; പഞ്ചായത്ത് റോഡ് ക്വാറിക്ക്

text_fields
bookmark_border
road-quarry
cancel
camera_alt

ക്വാ​റി ക​മ്പ​നി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച ഊ​ന്നം​ക​ല്ല്-ക​ല​തി​പ്പ​ച്ച റോ​ഡ്

ക​ല്ല​മ്പ​ലം: പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ​ഞ്ചാ​യ​ത്ത് റോ​ഡ് ക്വാ​റി ക​മ്പ​നി​ക്ക് തീ​റെ​ഴു​തി​യ​താ​യി പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന അ​നു​മ​തി​ക്ക് പു​റ​മെ റോ​ഡു​ക​ൾ ത​ന്നെ ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മെ​ടു​ത്ത് ക്വാ​റി ക​മ്പ​നി​ക്ക് വി​ട്ടു​ന​ൽ​കി. നേ​ര​ത്തേ ഇ​വി​ടെ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ​രാ​തി​ക​ളെ​തു​ട​ർ​ന്ന് ക​ല​ക്ട​ർ ഇ​ട​പെ​ട്ട് ത​ട​ഞ്ഞി​രു​ന്നു.

വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ മ​റ​വി​ൽ ക്വാ​റി​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ് പ​ഞ്ചാ​യ​ത്ത് റോ​ഡ് ക്വാ​റി ക​മ്പ​നി​ക്ക് തീ​റെ​ഴു​തി ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട്, ഒ​മ്പ​ത് വാ​ർ​ഡു​ക​ളി​ൽ​കൂ​ടി ക​ട​ന്നു​പോ​കു​ന്ന ഊ​ന്നം​ക​ല്ല് - ക​ല​തി​പ്പ​ച്ച റോ​ഡാ​ണ് ക്വാ​റി​യി​ലേ​ക്കു​ള്ള സ​ഞ്ചാ​ര​പാ​ത ഒ​രു​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് വി​ട്ടു​ന​ൽ​കി​യ​ത്. തീ​രു​മാ​നം പ​ഞ്ചാ​യ​ത്തീ​രാ​ജ് നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.

നി​ല​വി​ൽ സ്വ​കാ​ര്യ ക​മ്പ​നി ഈ ​റോ​ഡി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി പ്ര​കാ​രം 42 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച റോ​ഡാ​ണ് സ്വ​കാ​ര്യ ക​മ്പ​നി​ക്ക് വി​ട്ടു​ന​ൽ​കി​യ​ത്. അ​മ്പ​ത് ട​ണ്ണി​ൽ കൂ​ടു​ത​ൽ ഭാ​രം ക​യ​റ്റി​പ്പോ​കു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​നു​ത​കു​ന്ന വി​ധം റോ​ഡ് മാ​റ്റം​വ​രു​ത്താ​നാ​ണ് വി​ട്ടു​ന​ൽ​കു​ന്ന​ത് എ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ഭ​ര​ണ​സ​മി​തി വി​ശ​ദീ​ക​രി​ച്ച​ത്.

ഇ​ത്ത​ര​ത്തി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക്ക്, അ​ല്ലെ​ങ്കി​ൽ സ്ഥാ​പ​ന​ത്തി​ന് ഫ​ണ്ട് ചെ​ല​വ​ഴി​ച്ച് നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ങ്കി​ൽ അ​വ​ർ ഫ​ണ്ട് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ന് കൈ​മാ​റി പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​മാ​ണ് ഫ​ണ്ട് ചെ​ല​വ​ഴി​ച്ച് നി​ർ​മാ​ണം ന​ട​ത്തേ​ണ്ട​ത്. അ​തി​ന്​ വി​രു​ദ്ധ​മാ​യി സ്വ​കാ​ര്യ ക​മ്പ​നി​ക്ക് റോ​ഡ് കൈ​മാ​റി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ലും ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച സൈ​ഡ് വാ​ൾ, അ​നു​ബ​ന്ധ നി​ർ​മാ​ണ​ങ്ങ​ൾ എ​ല്ലാം പൊ​ളി​ച്ചു​മാ​റ്റി. ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം സ്ഥാ​പി​ച്ച കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നി​നെ​യും ബാ​ധി​ച്ചേ​ക്കാം. ഭാ​വി​യി​ൽ സ്വ​കാ​ര്യ ക​മ്പ​നി​ക്ക്​ ടോ​ൾ പി​രി​വ് ന​ട​ത്താ​നു​ള്ള അ​വ​കാ​ശ​വും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സ്‌ ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എ. ​ഷി​ബി​ലി, എം. ​മു​ബാ​റ​ക്, നി​സ മു​ജീ​ബ്, ത​സ്‌​ലീ​ന ബീ​ഗം, റീ​നാ​കു​മാ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​ന​ത്തി​നെ​തി​രെ ഓം​ബു​ഡ്സ്മാ​ന് പ​രാ​തി ന​ൽ​കി. ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ഫ​യ​ൽ ചെ​യ്യാ​ൻ നീ​ക്ക​മാ​രം​ഭി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ​ക്കും പ​ഞ്ചാ​യ​ത്തി​ലെ പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഭ​ര​ണ​നേ​തൃ​ത്വ​വും സി.​പി.​എം നേ​താ​വും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യെ നോ​ക്കു​കു​ത്തി​യാ​ക്കി മാ​ഫി​യ​ക​ളു​മാ​യി അ​വി​ശു​ദ്ധ​ബ​ന്ധം സ്ഥാ​പി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് പ​ള്ളി​ക്ക​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് എ​സ്. നി​സാം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. എ. ​ഷി​ബി​ലി, എം. ​മു​ബാ​റ​ക്, നി​സ മു​ജീ​ബ്, ത​സ്‌​ലീ​ന​ബീ​ഗം, റീ​നാ​കു​മാ​രി, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ ലി​സാ നി​സാം എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QuarryTrivandrum newsRoad
News Summary - Opposition to protest in Pallikal- Panchayat Road to Quarry
Next Story