ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട വാൻ പോസ്റ്റിലിടിച്ചു; നാലുപേർക്ക് പരിക്ക്
text_fieldsകല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം പെട്രോൾ പമ്പിനു സമീപം ബൈക്കിലിടിച്ച് നിയന്ത്രണം തെറ്റിയ വാൻ പോസ്റ്റിലിടിച്ച് നാലുപേർക്ക് പരിക്കേറ്റു. വാനിലുണ്ടായിരുന്ന കൊല്ലം സ്വദേശികളായ മൂന്നുപേർക്കും ബൈക്ക് യാത്രികനായ ആലംകോട് സ്വദേശിക്കുമാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് രണ്ടായി ഒടിഞ്ഞ് ലൈനുകൾ കൂട്ടി മുട്ടി തീപാറി. ഏറെ നേരം വൈദ്യുതി നിലച്ചു.
വാനിെൻറ മുൻവശം തകർന്നു. പരിക്കേറ്റവരെ കല്ലമ്പലം പൊലീസെത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. രണ്ടായി ഒടിഞ്ഞ പോസ്റ്റ് ശനിയാഴ്ച ഉച്ചയോടെ കെ.എസ്.ഇ.ബി ജീവനക്കാർ മാറ്റി പുതിയ പോസ്റ്റ് സ്ഥാപിച്ചു.

