Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightതെരുവുനായ് ആക്രമണത്തിൽ...

തെരുവുനായ് ആക്രമണത്തിൽ പത്രം ഏജന്‍റിന് പരിക്ക്

text_fields
bookmark_border
തെരുവുനായ് ആക്രമണത്തിൽ പത്രം ഏജന്‍റിന് പരിക്ക്
cancel
camera_alt

പ​രി​ക്കേ​റ്റ സു​നി​ൽ​കു​മാ​ർ

കല്ലമ്പലം: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പത്ര ഏജൻറിന് പരിക്ക്. ബൈക്കിൽ പത്ര വിതരണം നടത്തുകയായിരുന്ന സുനിൽകുമാറിനാണ് പരിക്കേറ്റത്.

പുല്ലൂർമുക്ക് - ഡീസന്റ് മുക്ക് റോഡിൽ കല്ലുവിള ഭാഗത്തുവെച്ചാണ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. വാഹനത്തിൽനിന്ന് തെറിച്ച് വീണ സുനിൽകുമാറിനെ വീണ്ടും നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചു.

പിന്നാലെയെത്തിയ പാൽ വിതരണം ചെയ്യുന്ന വാഹനം നിർത്താതെ ഹോണടിച്ചപ്പോൾ തെരുവുനായ്ക്കൾ പിന്മാറുകയായിരുന്നു. തുടർന്ന് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് പൊട്ടലുള്ളതായി പരിശോധനയിൽ കണ്ടെത്തി. പ്രാഥമിക ചികിത്സക്ക് വിധേയനായശേഷം സുനിൽകുമാർ തന്നെ കാറിൽ സഞ്ചരിച്ച് മറ്റൊരാളുടെ സഹായത്തോടെ സാധ്യമായ ഇടങ്ങളിലെല്ലാം പത്രവിതരണം നടത്തുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dog menacedog bite
News Summary - Newspaper agent injured in stray dog ​​attack
Next Story