പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തവർ അറസ്റ്റിൽ
text_fieldsഅഭിലാഷ്, വിനോദ്
കല്ലമ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ രണ്ടു പ്രതികളെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. മുത്താന കൊച്ചാരം പൊയ്ക മുളയിൽ വീട്ടിൽ അഭിലാഷ് (32), കൊച്ചാരം പൊയ്ക കുഴിവിള വീട്ടിൽ വിനോദ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നതിങ്ങനെ: 21ന് ഉച്ചക്ക് പെൺകുട്ടി സമീപത്തുള്ള കടയിൽ പോയിട്ട് തിരികെ വീട്ടിലേക്ക് വരവെ വഴിയിൽ പതുങ്ങിയിരുന്ന പ്രതികൾ പെൺകുട്ടിക്കെതിരെ ബലംപ്രയോഗിച്ച് ലൈംഗികാതിക്രമം നടത്തി.
പെൺകുട്ടി വിവരം കല്ലമ്പലം സ്റ്റേഷനിൽ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

