Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരു വൃക്കകളും തകരാറിലായ ഗൃഹനാഥൻ ചികിൽസക്കായി കനിവുതേടുന്നു

text_fields
bookmark_border
ഇരു വൃക്കകളും തകരാറിലായ ഗൃഹനാഥൻ ചികിൽസക്കായി കനിവുതേടുന്നു
cancel

കല്ലമ്പലം: ഇരു വൃക്കകളും തകരാറിലായി ഡയാലിസിസ് ചെയുന്ന ഗൃഹനാഥൻ ചികിൽസാച്ചെലവിനായി കനിവുതേടുന്നു. കല്ലമ്പലം കാട്ടു ചന്ത പേരൂർ സജീർ മൻസിലിൽ വാടകക്കു താമസിക്കുന്ന എസ്.കെ.ഷായാണ് കനിവുതേടുന്നത്.

തിരുവനന്തപുരത്തെ സ്വകാര്യ പ്രസ്സിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് അസുഖബാധിതനായതിനാൽ ജോലിക്ക് പോകാൻ കഴിയുന്നില്ല. ഭാര്യയും പറക്കമുറ്റാത്ത മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം നിത്യവൃത്തിക്കു പോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണ്. നാട്ടുകാരും സുഹൃത്തുക്കളുമൊക്കെ ചെറിയ സഹായങ്ങൾ ചെയ്തിരുന്നെങ്കിലും ഭാരിച്ച ചികിൽസാച്ചെലവ് ഈ കുടുംബത്തിന് താങ്ങാൻ കഴിയുന്നില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ചികിൽസ. ആഴ്ചയിൽ രണ്ട് തവണ ഡയാലിസിസ് ചെയ്യണം. 15 ലക്ഷം രൂപയുണ്ടെങ്കിൽ വൃക്ക മാറ്റിവെക്കാം എന്ന് ഡോക്ടർമാർ പറയുന്നു. ഐ.ഒ.ബി.മണനാക്ക് ബ്രാഞ്ചിൽ ഷായുടെ പേരിൽ 078401000009446 എന്ന നമ്പറിൽ ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. IFSC: I0BA0000784 ഫോൺ: 8078 786327

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story