Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightദേശീയപാതയിൽ ലോറികൾ...

ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

text_fields
bookmark_border
ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
cancel
camera_alt

ക​ല്ല​മ്പ​ലം ഇ​രു​പ​ത്തി​യെ​ട്ടാം മൈ​ലി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

Listen to this Article

ക​ല്ല​മ്പ​ലം: ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ഇ​രു​പ​ത്തി​യെ​ട്ടാം മൈ​ലി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ കൊ​ണ്ടു​പോ​യ ലോ​റി​യും പാ​ർ​സ​ൽ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ഗ്യാ​സ് സി​ലി​ണ്ട​ർ ലോ​റി​യി​ലെ ഡ്രൈ​വ​ർ പാ​രി​പ്പ​ള്ളി സ്വ​ദേ​ശി സു​ധി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11നാ​യി​രു​ന്നു സം​ഭ​വം. ഇ​രു​പ​ത്തി​യെ​ട്ടാം മൈ​ൽ മ​ങ്കാ​ട്ടു​വാ​തു​ക്ക​ൽ പെ​ട്രോ​ൾ പ​മ്പി​ന്​ സ​മീ​പ​മാ​ണ് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്ന്​ പാ​രി​പ്പ​ള്ളി ഐ.​ഒ.​സി​യി​ലേ​ക്ക് കാ​ലി ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി പോ​യ ലോ​റി​യും കൊ​ല്ലം ഭാ​ഗ​ത്തു​നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക്‌ പോ​യ പാ​ർ​സ​ൽ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഗ്യാ​സ് സി​ലി​ണ്ട​റും ക​യ​റ്റി​വ​ന്ന ലോ​റി ഡ്രൈ​വ​ർ പാ​രി​പ്പ​ള്ളി സു​ധി​യു​ടെ കാ​ലു​ക​ൾ ഡ്രൈ​വ​ർ ക്യാ​ബി​നി​ൽ കു​ടു​ങ്ങി. തു​ട​ർ​ന്ന് ക​ല്ല​മ്പ​ലം അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെ​ത്തി ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്.

സു​ധി​യെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ചി​കി​ത്സ​ക്കാ​യി കൊ​ല്ലം ആ​ശ്ര​മം ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. പാ​ർ​സ​ൽ ലോ​റി​യി​ലെ ഡ്രൈ​വ​ർ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ക​ല്ല​മ്പ​ലം പൊ​ലീ​സും അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. റോ​ഡി​ൽ​നി​ന്ന്​ വാ​ഹ​ന​ങ്ങ​ൾ നീ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പൂ​ർ​വ​സ്ഥി​തി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accident
News Summary - lorry accident in kallambalam
Next Story