തട്ടിക്കൊണ്ടുപോയി കവർച്ച; മുഖ്യപ്രതി അറസ്റ്റിൽ
text_fieldsകല്ലമ്പലം: തോട്ടയ്ക്കാട് സ്വദേശിയായ കോൺട്രാക്ടറെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കരവാരം പുല്ലൂർമുക്ക് തെക്കേവീട്ടിൽ റീബു (39)വാണ് അറസ്റ്റിലായത്. ആവശ്യപ്പെട്ട 50,000 രൂപ നൽകാത്തതിനെത്തുടർന്ന് സുഹൃത്തിെൻറ വീട്ടിൽ സംസാരിച്ചു നിൽക്കവെ റീബുവും കൂട്ടുപ്രതികളായ മാവിൻമൂട് സ്വദേശികളായ അജിത്ത്, വിഷ്ണു എന്നിവർ ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോകുകയും കോൺട്രാക്ടറുടെ കൈവശമുണ്ടായിരുന്ന 10,000 രൂപയും രണ്ട് വെള്ളി മോതിരവും മൊബൈൽ ഫോണും കവരുകയും തുടർന്ന് മർദിച്ചവശനാക്കിയ ശേഷം കടന്നുകളയുകയുമായിരുന്നെത്ര.
പിടിയിലായയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മുമ്പ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകും വഴി പൊലീസ് ജീപ്പിെൻറ സ്റ്റിയറിങ് പിടിച്ചു തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. കല്ലമ്പലം എസ്.ഐ ഗംഗാപ്രസാദിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

