Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴയിൽ വീട് തകർന്നു: പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാതെ കുടുംബം

text_fields
bookmark_border
മഴയിൽ വീട് തകർന്നു: പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാതെ കുടുംബം
cancel

കല്ലമ്പലം : തുടർച്ചയായി പെയ്യുന്ന മഴയിൽ കല്ലമ്പലത്ത് വീട് തകർന്നു. മേനാപ്പാറ അഖില മന്ദിരത്തിൽ അഖില മണിയുടെയും വിമൽ പ്രകാശിൻെറയും വീടാണ് തകർന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ടര മണിയോടെയായിരുന്നു സംഭവം. വീടിൻെറ അടുക്കള ഭാഗവും മതിലും ശൗചാലയവും പൂർണമായും നശിച്ചു. കൂടാതെ മുറികളിലെല്ലാം വിള്ളലേറ്റിട്ടുണ്ട്. രാത്രിയിൽ അടുക്കളയിൽ ആളില്ലാതിരുന്നതിനാൽ ആളപായമില്ല.

വൃദ്ധയായ മാതാവ് ഉൾപ്പെടെയുള്ള കുടുംബം പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാനാകാതെ ദുരിതത്തിലാണ്. വീട് എപ്പോൾ വേണമെങ്കിലും പൂർണമായും നിലം പതിക്കാവുന്ന സ്ഥിതിയിലുമാണ്. അടുക്കള നശിച്ചതു കൊണ്ട് പാചകം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. പാത്രങ്ങളും മറ്റു സാധനങ്ങൾ എല്ലാം ഇടിഞ്ഞു വീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിലാണ്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heavy rains destroy house
Next Story