Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിചിത്രരൂപവുമായി പിറന്ന ആട്ടിൻ കുട്ടി ചത്തു

text_fields
bookmark_border
kallambalam goat
cancel

കല്ലമ്പലം: കപ്പാംവിളയിൽ വിചിത്രരൂപവുമായി പിറന്ന ആട്ടിൻ കുട്ടി ചത്തു. പിറന്ന് ഒരുദിവസം പിന്നിട്ടപ്പോഴാണ് ചത്തത്. മനുഷ്യന്‍റെ മുഖസാദൃശ്യത്തോടെ പിറന്ന ആട്ടിൻകുട്ടിയെ കാണാൻ ദൂരെ സ്ഥലങ്ങളിൽ നിന്നുവരെ ആളുകൾ എത്തിയിരുന്നു.

സൂക്ഷിച്ചുനോക്കിയാൽ വാനരന്‍റെ മുഖത്തോടും സാദൃശ്യമുണ്ട്. മനുഷ്യക്കു‌ഞ്ഞുങ്ങളുടേതിന് തുല്യമാണ് കരച്ചിൽ ശബ്ദം. നാവായിക്കുളം കപ്പാംവിള അജിതാ ഭവനിൽ അജിതയുടെ ആടിന്‍റെ കടിഞ്ഞൂൽ പ്രസവത്തിലാണ് ആൺ ആട്ടിൻകുട്ടിക്ക് ജന്മം നൽകിയത്. ഒറ്റകുട്ടിയേ ഉണ്ടായിരുന്നുള്ളൂ. കുട്ടിക്ക്​ അസാധാരണ വലുപ്പവുമുണ്ടായിരുന്നു.

ആട്ടിൻകുട്ടിയുടെ നെറ്റിത്തടം ഉന്തിയ നിലയിലും മൂക്ക് നീണ്ടും തലയുടെ മുകൾഭാഗം മനുഷ്യന്‍റെ തലയോടിന്​ സാമ്യമുള്ള നിലയിലുമായിരുന്നു. നാവ് ഒരു വശത്തേക്കിട്ട് എപ്പോഴും കരയുമായിരുന്നു. ആട്​ മുലയൂട്ടാൻ വിസമ്മതിച്ചതോടെ പാൽ കുപ്പിയിൽ നിറച്ച് വീട്ടുകാർ നൽകി ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ചത്തു. ആട്ടിൻകുട്ടി ചത്തുപോയ ദുഃഖത്തിലാണ് അജിതയും മക്കളായ രാഹുലും ആതിരയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - goat born with a strange appearance died
Next Story