Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെട്രോൾ പമ്പിലെ ഇന്ധനം, സമീപ കിണറ്റിൽ തീപിടിത്തം; മൂന്ന് പേർക്ക് പൊള്ളലേറ്റു

text_fields
bookmark_border
ക​ല്ല​മ്പ​ലം സ്വ​ദേ​ശി​ക​ളാ​യ വി​നീ​ത്, രാ​കേ​ഷ്, സു​നു എ​ന്നി​വ​ർ ചി​കി​ത്സ​യി​ൽ
പെട്രോൾ പമ്പിലെ ഇന്ധനം, സമീപ കിണറ്റിൽ തീപിടിത്തം; മൂന്ന് പേർക്ക് പൊള്ളലേറ്റു
cancel

ക​ല്ല​മ്പ​ലം: പെ​ട്രോ​ൾ പ​മ്പി​ലെ ഇ​ന്ധ​നം ചോ​ർ​ന്ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലെ​ത്തി തീ​പി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​രം. ക​ല്ല​മ്പ​ലം സ്വ​ദേ​ശി​ക​ളാ​യ വി​നീ​ത്, രാ​കേ​ഷ്, സു​നു എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ക​ല്ല​മ്പ​ലം ജ​ങ്ഷ​നി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ പെ​ട്രോ​ൾ പ​മ്പി​ലാ​ണ് സം​ഭ​വം. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ പ​മ്പി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ൽ പെ​ട്രോ​ളി​ന്റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ൽ നി​ന്നാ​ണ് പെ​ട്രോ​ൾ പ​മ്പി​ലെ ടാ​ങ്കി​ൽ ചോ​ർ​ച്ച ഉ​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് പ​മ്പ് ഉ​ട​മ, കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ ജീ​വ​ന​ക്കാ​രെ വ​രു​ത്തി. ഇ​വ​ർ കി​ണ​റ്റി​ലെ വെ​ള്ളം പൂ​ർ​ണ​മാ​യും കോ​രി മാ​റ്റി. തു​ട​ർ​ന്ന് കി​ണ​റി​ൽ ഇ​റ​ങ്ങു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഓ​ക്സി​ജ​ന്റെ അ​ള​വ് പ​രി​ശോ​ധി​ക്കാ​ൻ തീ​പ്പെ​ട്ടി ഉ​ര​ച്ചു നോ​ക്കി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തീ ​പെ​ട്ട​ന്ന് സ്ഫോ​ട​നം പോ​ലെ ആ​ളി​പ​ട​രു​ക​യാ​യി​രു​ന്നു.

പൊ​ള്ള​ലേ​റ്റ തൊ​ഴി​ലാ​ളി​ക​ളാ​യ വി​നീ​ത്, രാ​കേ​ഷ്, സു​നു എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മൂ​ന്ന് പേ​രു​ടെ​യും മു​ഖ​ത്തും വ​യ​റി​ലും കൈ​ക​ളി​ലും സാ​ര​മാ​യി പൊ​ള്ള​ലേ​റ്റു. പ​രി​ക്കേ​റ്റ വി​നീ​ത്, രാ​കേ​ഷ് എ​ന്നി​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും സു​നു​വി​നെ ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ധ​ന ചോ​ർ​ച്ച ഉ​ണ്ടാ​യി​ട്ടും പ​മ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fuel at petrol pump nearby well catches fire in Three people suffer burns
Next Story