Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുമരുന്ന്...

മയക്കുമരുന്ന് ഗുളികകളുമായി യുവാവ് എക്‌സൈസ് പിടിയിൽ

text_fields
bookmark_border
മയക്കുമരുന്ന് ഗുളികകളുമായി യുവാവ് എക്‌സൈസ് പിടിയിൽ
cancel

കല്ലമ്പലം: മാരക ലഹരി ഗുളികകളുമായി കൊല്ലം സ്വദേശിയായ യുവാവ് എക്സൈസിന്‍റെ പിടിയിലായി. കൊല്ലം ഇരവിപുരം ചിറവയൽ പരുമാനത്തോടി വീട്ടിൽ സൈദലി (19) ആണ് ഗുളികകളുമായി പിടിയിലായത്. ഇയാൾ സ്ഥിരമായി തമിഴ്നാട്ടിൽ നിന്നും ഗുളികകൾ ശേഖരിച്ച് കൊല്ലം കേന്ദ്രീകരിച്ച് യുവാക്കൾക്ക് വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇയാൾ എക്‌സൈസിന്‍റെ ഷാഡോ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു.

കല്ലമ്പലത്തുള്ള സുഹൃത്തിനു ഗുളികകൾ നൽകുന്നതിനായി എത്തിയപ്പോഴാണ് ഇയാൾ എക്‌സൈസിന്‍റെ വലയിലാകുന്നത്. ഇയാളുടെ പിന്നിൽ വൻലഹരിമരുന്ന് മാഫിയ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും അവരെ എത്രയും പെട്ടെന്ന് പിടികൂടുന്നതിനുള്ള ആന്വേഷണം നടത്തിവരുന്നതായും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എസ്. ഹരികുമാർ പറഞ്ഞു.

വർക്കല എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവെന്‍റീവ് ഓഫീസർ എസ്. ഷൈജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ലിബിൻ. എൽ, സജീർ. എസ്, വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Show Full Article
TAGS:drugsExcise Dept
News Summary - Excise Dept arrested for possession of drugs
Next Story