Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightപൊതുനിരത്തിൽ വയോധികനെ...

പൊതുനിരത്തിൽ വയോധികനെ ആക്രമിച്ച പ്രതി പിടിയിൽ

text_fields
bookmark_border
പൊതുനിരത്തിൽ വയോധികനെ ആക്രമിച്ച പ്രതി പിടിയിൽ
cancel
Listen to this Article

ക​ല്ല​മ്പ​ലം: പൊ​തു​നി​ര​ത്തി​ൽ ​വ​യോ​ധി​ക​നെ പ്ര​കോ​പ​ന​മി​ല്ലാ​തെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. നാ​വാ​യി​ക്കു​ളം സ​ജീ​റ മ​ൻ​സി​ലി​ൽ സ​ജീ​ർ (31) ആ​ണ് പി​ടി​യി​ലാ​യ​ത്. നാ​വാ​യി​ക്കു​ളം മി​നി ഭ​വ​നി​ൽ സ​ദാ​ശി​വ​ൻ​പി​ള്ള​യെ​യാ​ണ് (73)​ ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം നാ​വാ​യി​ക്കു​ളം പ​ട്ടാ​ളം ജ​ങ്​​ഷ​നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന സ​ദാ​ശി​വ​ൻ​പി​ള്ള​യോ​ട് പ്ര​തി പ്ര​കോ​പ​ന​മി​ല്ലാ​തെ ത​ട്ടി​ക്ക​യ​റു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പ​ല്ലു​ക​ൾ ഇ​ള​കി​യ സ​ദാ​ശി​വ​ൻ​പി​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ആ​റു​മാ​സ​മാ​യി ഗു​ണ്ട​ക​ളും സാ​മൂ​ഹി​ക വി​രു​ദ്ധ​രും നാ​വാ​യി​ക്കു​ളം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്​ സ​മീ​പം പ​ട്ടാ​ളം​മു​ക്ക് ജ​ങ്​​ഷ​നി​ൽ ജ​ന​ങ്ങ​ൾ​ക്ക്​ ത​ല​​വേ​ദ​ന​യാ​ണ്. പ​ര​സ്യ​മാ​യ മ​ദ്യ​പാ​നം, അ​സ​ഭ്യം വി​ളി, അ​ടി​പി​ടി, സ്ത്രീ​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും എ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ഒ​രാ​ഴ്ച മു​മ്പ്​ പ​ട്ടാ​ളം​മു​ക്ക് അ​ൽ​ത്താ​ഫ് ഹോ​ട്ട​ലി​ൽ ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റി നാ​വാ​യി​ക്കു​ളം സ​ജീ​ന മ​ൻ​സി​ലി​ൽ സ​ജീ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​വും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ അ​ഹ​ദി​ന്റെ മു​ഖ​ത്ത് ചൂ​ട് ചാ​യ ഒ​ഴി​ച്ച സം​ഭ​വ​വും ഉ​ണ്ടാ​യി​രു​ന്നു.

സ​മാ​ന​മാ​യ നി​ര​വ​ധി അ​തി​ക്ര​മ​ങ്ങ​ളാ​ണ് നി​ത്യേ​ന അ​ര​ങ്ങേ​റു​ന്ന​ത്. അ​തേ​സ​മ​യം പ​ട്ടാ​ളം​മു​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് സാ​മൂ​ഹി​ക​വി​രു​ദ്ധ ആ​ക്ര​മ​ണ​ങ്ങ​ൾ പെ​രു​കു​ന്നെ​ന്ന പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ക​ല്ല​മ്പ​ലം ഇ​ൻ​സ്പെ​ക്ട​ർ ഐ. ​ഫി​റോ​സ് അ​റി​യി​ച്ചു. പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man arrestedkallambalam
News Summary - Defendant arrested for assaulting an elderly man in public
Next Story