Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightയുവതിയെ പെട്രോൾ...

യുവതിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം

text_fields
bookmark_border
burnt
cancel

ക​ല്ല​മ്പ​ലം: യു​വ​തി​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ചു​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. നാ​വാ​യി​ക്കു​ളം വെ​ള്ളൂ​ർ​ക്കോ​ണം എ​സ്.​ജെ. നി​വാ​സി​ൽ ജാ​സ്മി​നെ​യാ​ണ്​ (39) കൊ​ല​പ്പെ​ടു​ത്താ​ൻ അ​മ്മാ​വ​നാ​യ ത​മ്പി എ​ന്ന മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ ശ്ര​മി​ച്ച​ത്.

വി​ഷം ക​ഴി​ച്ച ശേ​ഷം അ​ക്ര​മി​ക്കാ​നെ​ത്തി​യ ത​മ്പി​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വ​ഴി​ത്ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​​മെ​ന്ന് ക​ല്ല​മ്പ​ലം പൊ​ലീ​സ് പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി വ​ഴി​ത്ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ജാ​സ്മി​ന്റെ അ​മ്മ​യും ത​മ്പി​യും ത​മ്മി​ൽ കേ​സ് ന​ട​ക്കു​ക​യാ​ണ്.

ജാ​സ്മി​ന്റെ പി​താ​വ് റ​ഷീ​ദ് ന​ട​ത്തു​ന്ന ക​ട​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്കാ​ണ് സം​ഭ​വം. പി​താ​വ് കേ​സ് സം​ബ​ന്ധ​മാ​യി കോ​ട​തി​യി​ൽ പോ​യി​രു​ന്നു. അ​തി​നാ​ൽ ജാ​സ്മി​നാ​ണ് ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ആ ​സ​മ​യ​ത്താ​ണ് ത​മ്പി കു​പ്പി​യി​ൽ പെ​ട്രോ​ളു​മാ​യി എ​ത്തി​യ​ത്. തു​ട​ർ​ന്ന് ക​ട​യി​ലും ജാ​സ്മി​ന്റെ ദേ​ഹ​ത്തേ​ക്കും പെ​ട്രോ​ൾ ഒ​ഴി​ച്ച ശേ​ഷം തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ദേ​ഹ​ത്ത് തീ ​പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ക​ട​യു​ടെ പു​റ​ത്തേ​ക്ക് ഓ​ടി​യ ജാ​സ്മി​ൻ നി​ല​ത്തു​കി​ട​ന്ന് ഉ​രു​ണ്ടു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രെ​ത്തി തീ​യ​ണ​ച്ച ശേ​ഷം ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 50 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​തി​യെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞുെ​വ​ക്കു​ക​യും പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. അ​വ​ശ​നി​ല​യി​ൽ ആ​യി​രു​ന്ന പ്ര​തി​യെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​വി​ടെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി വി​ഷം ക​ഴി​ച്ച വി​വ​രം അ​റി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptburntinjuredwoman
News Summary - An attempt was made to burn the young woman by pouring petrol on her
Next Story