ഭാര്യ മരിച്ച സംഭവത്തിൽ ജാമ്യത്തിലിറങ്ങിയ ആൾ തൂങ്ങി മരിച്ചനിലയിൽ
text_fieldsപ്രവീൺ
കല്ലമ്പലം: ഏതാനും മാസങ്ങൾ മുമ്പ് ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ജയിലിലാകുകയും അടുത്തിടെ ജാമ്യത്തിലിറങ്ങുകയും ചെയ്ത ഭർത്താവ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ. പുതുശ്ശേരിമുക്ക് കൊട്ടളക്കുന്ന് കുന്നുവിള പുത്തൻവീട്ടിൽ പുഷ്പാംഗദൻ- ഓമന ദമ്പതികളുടെ മകൻ അമ്പിളി എന്ന് വിളിക്കുന്ന പ്രവീൺ (28) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് പ്രവീണിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
വർക്കല ചെറുന്നിയൂർ സ്വദേശിനിയായ ഭാര്യ സരിത ഏതാനും മാസങ്ങൾക്ക് മുമ്പ് പൊള്ളലേറ്റ് മരിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള കേസിൽ ജയിലിലായിരുന്ന പ്രവീൺ മൂന്ന് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. മക്കൾ: അക്ഷര, ആദിത്യൻ. പ്രദീപ് ഏക സഹോദരനാണ്. കല്ലമ്പലം െപാലീസ് മേൽനടപടികൾ സ്വീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

