Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാട്ടാന ആക്രമണം: ആദിവാസി മേഖലകളില്‍ കൃഷിനാശം

text_fields
bookmark_border
കാട്ടാന ആക്രമണം: ആദിവാസി മേഖലകളില്‍ കൃഷിനാശം
cancel
camera_alt

പത്തുകാണിയിലും പരിസരപ്രദേശങ്ങളിലും കാട്ടാനക്കൂട്ടം കമുക്, തെങ്ങ് തുടങ്ങിയ വിളകള്‍ നശിപ്പിച്ചനിലയില്‍

വെള്ളറട: അതിർത്തി പ്രദേശമായ പത്തുകാണിയിലും പരിസരപ്രദേശങ്ങളിലും ആദിവാസി മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കല്ലറവയല്‍ ആദിവാസി മേഖലയിലിറങ്ങിയ കാട്ടാനകള്‍ കമുക്, തെങ്ങ് തുടങ്ങിയ നിരവധി വിളകള്‍ വ്യാപകമായി പിഴുതെറിഞ്ഞു. പ്രദേശവാസിയായ കൃഷ്ണന്‍കാണിയുടെ തോട്ടത്തിലാണ് കൂടുതൽ നാശനഷ്ടം. കഴിഞ്ഞ രാത്രി മേലേക്കട്ടുവാ ഭാഗത്തുനിന്നെത്തിയ കാട്ടാനക്കൂട്ടം കമുക്, കുരുമുളക് തുടങ്ങിയ വിളകളും നശിപ്പിച്ചു. രണ്ടുവര്‍ഷമായി പ്രദേശത്ത് കാട്ടാനശല്യം അസഹനീയമായി തുടരുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

കാട്ടുപന്നിക്കൂട്ടം നെൽകൃഷി നശിപ്പിച്ചു

വെ​ഞ്ഞാ​റ​മൂ​ട്: കൂ​ട്ട​മാ​യെ​ത്തി​യ കാ​ട്ടു​പ​ന്നി​ക​ള്‍ നെ​ല്‍ക്കൃ​ഷി ന​ശി​പ്പി​ച്ചു. വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ലെ വാ​മ​ന​പു​രം പാ​ട​ശേ​ഖ​ര​ത്തി​ല്‍ സ​തീ​ശ​ന്‍ നാ​യ​ര്‍, കു​റ്റ​റ അ​നി​ല്‍, ഉ​ഷാ​കു​മാ​രി, ലീ​ല എ​ന്നി​വ​രു​ടെ ഒ​രേ​ക്ക​ര്‍ സ്ഥ​ല​ത്തെ നെ​ല്‍കൃ​ഷി​യാ​ണ് വി​ള​വെ​ടു​പ്പി​ന് ഒ​രാ​ഴ്ച മാ​ത്രം ശേ​ഷി​ക്കെ ന​ശി​പ്പി​ച്ച​ത്. കൃ​ഷി ന​ശി​ച്ച​ത് മൂ​ലം വാ​യ്പ എ​ങ്ങി​നെ തി​രി​ച്ച​ട​ക്ക​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍ഷ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wild elephant attack: Crop destruction in tribal areas
Next Story