Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകനെ പീഡിപ്പിച്ചെന്ന...

മകനെ പീഡിപ്പിച്ചെന്ന പരാതി; വിശദമായ അന്വേഷണം വേണമെന്ന്​ മാതാവ്​

text_fields
bookmark_border
മകനെ പീഡിപ്പിച്ചെന്ന പരാതി; വിശദമായ അന്വേഷണം വേണമെന്ന്​ മാതാവ്​
cancel

തിരുവനന്തപുരം: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന വ്യാജ ആരോപണം നേരിട്ട മാതാവ്​. തനിക്കെതിരെ ഉന്നയിക്കപ്പെട്ട മകനെ പീഡിപ്പിച്ചെന്ന പരാതിയുടെ ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണം. കുട്ടിയെ തെറ്റുകാരനാക്കാനുള്ള നീക്കമാണ്​ നടക്കുന്നത്​. എന്നാൽ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവന്നിട്ടില്ല. തനിക്കെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തുമെന്ന് ​​ഇപ്പോഴും ഭീഷണിപ്പെടുത്തുകയാണ്.

കടയ്ക്കാവൂര്‍ പൊലീസ്​ സ്​​റ്റേഷനില്‍ മോശം പെരുമാറ്റം നേരിട്ടു. ഭര്‍ത്താവും പൊലീസും മറ്റ്​ ചിലരും ചേര്‍ന്ന് കേസ്​ കെട്ടിച്ചമച്ചതാണ്. മൂന്നാമത്തെ മകനെ വിട്ടുകിട്ടാനാണ് കള്ളക്കേസുണ്ടാക്കിയത്. കുട്ടിയെ വിട്ടുകൊടുത്താൽ കേസ് പിൻവലിക്കാമെന്ന് എസ്.ഐ പറഞ്ഞിരുന്നു. ത​െൻറ ഭർത്താവ്​ നിയമപരമായി വിവാഹബന്ധം മോചിപ്പിച്ചിട്ടില്ല. ഇപ്പോൾ ഭർത്താവിനൊപ്പം താമസിക്കുന്ന സ്​ത്രീക്കും കുട്ടിയെക്കൊണ്ട്​ വ്യാജ പരാതി നൽകിയതിൽ പങ്കുണ്ട്​. കോടതി കുറ്റമുക്തയാക്കുന്ന ഉത്തരവിനായി കാത്തിരിക്കുകയാണ്​. കള്ളക്കേസുണ്ടാക്കിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ കടയ്ക്കാവൂർ വ്യാജ പോക്സോ കേസിൽ മാതാവിനെതിരെ കുട്ടിയുടെ മൊഴിയല്ലാതെ മറ്റൊരു തെളിവുമില്ലെന്ന പ്രത്യേകസംഘത്തി​െൻറ അന്വേഷണ റിപ്പോർട്ടി​െൻറ വിശദാംശങ്ങൾ പുറത്തുവന്നു. സാക്ഷിമൊഴികളിലും മെഡിക്കൽ റിപ്പോർട്ടിലും പീഡനം നടന്നതിന് തെളിവില്ല. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കുറ്റകൃത്യം നടന്നെന്ന നിഗമനത്തിലെത്താൻ കഴിയില്ല. തുടരന്വേഷണ റിപ്പോർട്ടിലാണ്​ ഈ വിവരങ്ങളുള്ളത്. അന്വേഷണം പൂർത്തിയാക്കി തുടർനടപടികൾ അവസാനിപ്പിക്കാൻ റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്. പതിമൂന്നുകാരനെ മൂന്ന് വർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിലാണ് കടയ്ക്കാവൂർ പൊലീസ് കുട്ടിയുടെ മാതാവിനെ ഇക്കഴിഞ്ഞ ഡിസംബർ 28ന് അറസ്​റ്റ്​ ചെയ്തത്. വ്യക്തിപരമായ വിരോധം തീർക്കാൻ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ളമൊഴി നൽകിപ്പിച്ചതാണെന്നായിരുന്നു മാതാവി​െൻറ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso CasesKadakkavoor
News Summary - Kadakkavoor POCSO case: mother said a detailed investigation needed
Next Story