പിതാവിന്റെ ചലച്ചിത്രജീവിതത്തിന് ദൃശ്യരേഖയുമായി കെ. ജയകുമാര്‍
text_fieldsഎം.കൃഷ്ണന്‍നായരെക്കുറിച്ച് ചലച്ചിത്ര അക്കാദമി നിർമിക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചേപ്പാൾ
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനായ പിതാവ് എം. കൃഷ്ണന്‍നായര്‍ മലയാള സിനിമയ്ക്ക് നല്കിയ സംഭാവനകളെ ചരിത്രപരമായി രേഖപ്പെടുത്തുന്ന ഡോക്യുമെന്ററിയുടെ പണിപ്പുരയിലാണ് മുന്‍ ചീഫ് സെക്രട്ടറിയും നിലവില്‍ ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാര്‍. ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന് തുടക്കം കുറിക്കുന്ന ചടങ്ങ് ജനുവരി മൂന്നിന് രാവിലെ ഒമ്പതിന് മെരിലാന്റ് സ്റ്റുഡിയോവില്‍ നടന്നു. കേരള സര്‍ക്കാറിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് 2000ത്തില്‍ ലഭിച്ച കൃഷ്ണന്‍നായരെക്കുറിച്ചുള്ള ഡോക്യുമെന്ററി നിർമിക്കുന്നത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ്.
ശ്രീകുമാരന്‍ തമ്പി, മധു എന്നിവര്‍ എം. കൃഷ്ണന്‍നായരെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്ന ദൃശ്യങ്ങളുടെ ചിത്രീകരണത്തോടെയാണ് ഡോക്യുമെന്ററിയുടെ ഷൂട്ടിങ് തുടങ്ങിയത്. കൃഷ്ണന്‍നായരുടെ ശിഷ്യനും സംവിധായകനുമായ കെ. രഘുനാഥ് ദീപം തെളിയിച്ചു. ചടങ്ങില്‍ കെ. ജയകുമാര്‍, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ട്രഷറര്‍ ബി. രാകേഷ്, മെരിലാന്റ് സ്റ്റുഡിയോ ട്രസ്റ്റ് അംഗങ്ങളായ കാര്ത്തികേയന്, മുരുകന്, ചലച്ചിത്ര അക്കാദമി പ്രോഗ്രാം മാനേജര്‍ വിമല്‍കുമാര്‍ വി.പി, കേരള ലളിതകലാ അക്കാദമി നിര്‍വാഹക സമിതി അംഗം കാരയ്ക്കാമണ്ഡപം വിജയകുമാര്‍, ഡോക്യുമെന്ററി ഛായാഗ്രാഹകന്‍ പുഷ്പന് ദിവാകരന് എന്നിവര്‍ പങ്കെടുത്തു.
പിതാവിനെക്കുറിച്ചുള്ള കെ. ജയകുമാറിന്റെ സ്മരണകളുടെ പുസ്തകരൂപമായ കൃഷ്ണപക്ഷം' രണ്ടു വര്‍ഷം മുമ്പാണ് പ്രസിദ്ധീകരിച്ചത്. ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ജേതാക്കളുടെ സംഭാവനകളെക്കുറിച്ച് ഡോക്യുമെന്ററി നിർമിക്കുന്ന ചലച്ചിത്ര അക്കാദമിയുടെ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭമെന്ന് സെക്രട്ടറി സി. അജോയ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

