വലിയതുറ പൊലീസ് സ്റ്റേഷനിലെ ജീപ്പ് തല്ലിത്തകര്ത്തു
text_fieldsസനു സ്റ്റീഫൻ
വലിയതുറ: കസ്റ്റഡിയിലെടുത്തയാള് വലിയതുറ പൊലീസ് സ്റ്റേഷനിലെ ജീപ്പ് തല്ലിത്തകര്ത്തു. വലിയതുറ വെട്ടുകാട് മുക്കോണുവിളാകം ടി.സി 80/1162ല് സനു സ്റ്റീഫനാണ് (35) പൊലീസ് ജീപ്പിന്റെ ഗ്ലാസ് തകര്ത്തത്. ഞായറാഴ്ച രാത്രി ഒമ്പതോടുകൂടി സനുവിന്റെ ഭാര്യ സ്റ്റേഷനില് വിളിച്ച് ഇയാള് വീട്ടില് ബഹളമുണ്ടാക്കുന്നതായി അറിയിച്ചു. തുടര്ന്ന് പൊലീസ് വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ജീപ്പില് കയറ്റുകയായിരുന്നു.
ഇയാള് പൊലീസ് വാഹനത്തിനുള്ളില് ബഹളം വെക്കുകയും ജീപ്പിന്റെ ഗ്ലാസ് തല്ലിത്തകര്ത്ത് ഓടി രക്ഷപ്പെടുകയുമായിരുന്നു. പൊലീസ് ഇയാളെ പിന്തുടര്ന്ന് പിടികൂടി. എന്നാല് ഇയാളുടെ ബന്ധുക്കള് സംഘം ചേര്ന്ന് സനുവിനെ കസ്റ്റഡിയിലെടുത്തത് തടഞ്ഞെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ സനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

