കാണാതായയാൾ വാമനപുരം നദിയിൽ ഒഴുക്കിൽപെട്ടതായി സംശയം
text_fieldsവിതുര: കാണാതായയാൾ വാമനപുരം നദിയിൽ ഒഴുക്കിൽപെട്ടതായി സംശയം. ആനപ്പാറ അവാർഡ് ഗ്രാമം കോളനിയിൽ ബിനുവിനെയാണ് (50) കാണാതായത്. ആറ്റിനക്കരെ മുള മുറിക്കാൻ പോയതാണെന്ന് സുഹൃത്തുക്കൾ പറയുന്നു.
തലത്തൂതകാവ് കടവിലാണ് കാണാതായത്. ചെരിപ്പും കൈലിയും ഷർട്ടും ആറിെൻറ കരയിലുണ്ട്. ഞായറാഴ്ച ഉച്ചവരെ ഇയാളെ കണ്ടവരുണ്ട്. ബിനു പതിവായി മീൻപിടിക്കാൻ പോകുന്നതിനാൽ വൈകിയിട്ടും സംശയിച്ചില്ല. എന്നാൽ, ഒരുദിവസം പിന്നിട്ടതോടെ തിങ്കളാഴ്ച ഉച്ചക്ക് വിതുര പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് വസ്ത്രങ്ങൾ കണ്ടെത്തിയത്.പൊലീസും ഫയർഫോഴ്സും കടവിൽ മൂന്ന് മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ ഒഴുക്കുള്ളതിനാൽ കണ്ടെത്താനായില്ല. തിരച്ചിൽ ചൊവ്വാഴ്ചയും തുടരും.

