കണ്ടക്ടറെ മർദിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
text_fieldsസഞ്ജയ്
തിരുവനന്തപുരം: ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിന് കെ.എസ്.ആർ.ടി.സി കണ്ടക്ടറെ മർദിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഝാർഖണ്ഡ് സ്വദേശിയായ സഞ്ജയ് മണ്ഡലിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാനൂർ സ്വദേശി പ്രേംലാലാണ് മർദനത്തിനിരയായത്.
ഉച്ചക്കടക്ക് ടിക്കറ്റെടുത്ത ശേഷം ഇറങ്ങാതെ വീണ്ടും യാത്ര ചെയ്യാൻ തുടങ്ങിയ സഞ്ജയനോട് തുടർയാത്രക്ക് ടിക്കറ്റെടുക്കാൻ പറഞ്ഞതിനുള്ള വിരോധത്തിലാണ് ഇയാൾ കണ്ടക്ടറെ മർദിച്ചത്. വിഴിഞ്ഞം പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

