വിമാനത്താവളത്തില്‍ യാത്രക്കാരെ എത്തിക്കാന്‍ ഇനി ഇലക്ട്രിക് ബസുകള്‍
text_fieldsതിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ എത്തിക്കാന്‍ സജ്ജമാക്കിയ ഇലക്ട്രിക് ബസുകൾ
വലിയതുറ: തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ ടെര്‍മിനലില്‍നിന്ന് വിമാനത്തിലും തിരികെയുമെത്തിക്കാന് ഇനിഇലക്ട്രിക് ബസുകള്‍. വിമാനത്താവളത്തെ പരിസ്ഥിതി സൗഹൃദമാക്കാനുള്ള നടപടികളുമായി കൈകോര്‍ത്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് നാല് ഇ-പാസഞ്ചര്‍ കോച്ചുകള്‍ കമീഷന് ചെയ്തത്.
ഒരേസമയം 35 യാത്രക്കാരെ കൊണ്ടുപോകാന്‍ സൗകര്യമുള്ള കോച്ചുകളാണിത്. ആഭ്യന്തര-രാജ്യാന്തര സര്‍വിസുകള്‍ക്ക് ഈ കോച്ചുകള്‍ ഉപയോഗിക്കും. എയര്‍പോര്‍ട്ടിലെ മറ്റു ഗ്രൗണ്ട് ഹാന്‍ഡിലിങ് വാഹനങ്ങളും വൈകാതെ ഇ-കോച്ചുകളായി മാറും. എയര്‍പോര്‍ട്ടില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന 18 കാറുകള്‍ അടുത്തിടെ മാറ്റി ഇ-കാറുകള്‍ ആക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

