Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
cancel

സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border

പാലോട്: ചല്ലിമുക്ക് താന്നിമൂട് ഗവ.ട്രൈബൽ എൽ.പി.സ്കൂളിൽ രാജ്യത്തിന്റെ 77-ാമത് സ്വതന്ത്ര്യ ദിനം വ്യത്യസ്തമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഒമ്പതിന് പതാക ഉയർത്തിയതിന് ശേഷം നടന്ന ഘോഷയാത്ര ശ്രദ്ധേയമായി. വ്യത്യസ്ത സംസ്കാരങ്ങളുടെയും സ്വാതന്ത്യസമര നായകരുടെയും വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികൾ ഘോഷയാത്രയെ വർണ്ണാഭമാക്കി.


വിവിധ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സംഘടനകൾ ജംഗ്ഷനിൽ ഘോഷയാത്രക്ക് സ്വീകരണം നൽകി. തുടർന്ന് പ്രതിഭകളെ ആദരിക്കലും സമ്മാന വിതരണവും സംഘടിപ്പിച്ചു. സിനിമ സംവിധാകയനും സാമൂഹിക പ്രവർത്തകനുമായ സന്തോഷ് മോഹനനെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.റിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ പച്ചയിൽ ശശിധരൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ദേശഭക്തി ഗാന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും കാഷ് അവാർഡും വിതരണം ചെയ്തു.


2023 എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച പൂർവ്വവിദ്യാർഥികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രഥമ അധ്യാപിക ജമനിസ ബീഗം , എസ് എം സി ചെയർമാൻ സഫീർ ഖാൻ , രാജേഷ് തമ്പി , അൻസാറുദ്ദീൻ തുടങ്ങിവർ സംബന്ധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Independence Day celebrations
Next Story