യുവാവിനെ വീട്ടില്നിന്ന് വിളിച്ചിറക്കി കുത്തിയ സംഭവം: ഒരാള് പിടിയില്
text_fieldsമെഡിക്കല് കോളജ്: യുവാവിനെ വീട്ടില് നിന്നു വിളിച്ചിറക്കി കുത്തി പരിക്കേല്പ്പിച്ച കേസിലെ ഒരാളെ മെഡിക്കല് കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.
ചെന്നിലോട് സ്വദേശി ശ്രീജിത്തിനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 11.30ഓടെ മെഡിക്കല് കോളജ് പൊലീസ് സ്റ്റേഷന് പരിധിയിലെ ചെന്നിലോട് കോളനിയില് ആയുധങ്ങളുമായി എത്തിയ ആറംഗ സംഘം വീട്ടില്നിന്ന് യുവാവിനെ വിളിച്ചിറക്കി സമീപത്തുള്ള റോഡിലെത്തിച്ച് കുത്തിപ്പരിക്കേല്പ്പിക്കുകയായിരുന്നു. ആക്രമണം തടയാന് ശ്രമിച്ച ഭാര്യക്കും മാരകമായി പരിക്കേറ്റു.
ചെന്നിലോട് അഖില് നിവാസില് ഉണ്ണികൃഷ്ണന് (37), ഭാര്യ അപര്ണ (34) എന്നിവര്ക്കാണ് പരിക്കേറ്റത്. ഇരുമ്പുവടി കൊണ്ടുള്ള ആക്രമണത്തില് ഉണ്ണികൃഷ്ണന്റെ ശരീരത്തില് 15 ഓളം കുത്തുകളേറ്റു. നെഞ്ചിന്റെ ഇടതുഭാഗത്തായി ആഴത്തിലേറ്റ കുത്തില് ശ്വാസകോശത്തിന് മാരകമായി പരിക്കേറ്റു. ഉണ്ണികൃഷ്ണനും ഭാര്യ അപര്ണയും മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലാണ്.
ഞായറാഴ്ച രാത്രിയില് ആക്രമസംഘത്തിലെ രണ്ടുപേര് മദ്യപിച്ച് വീടിന് മുന്നില് ഒച്ചപ്പാടുണ്ടാക്കിയത് ഉണ്ണികൃഷ്ണനും ഭാര്യയും ചോദ്യംചെയ്തത് വാക്കേറ്റത്തില് കലാശിക്കുകയും തുടര്ന്ന് ഇരുവരും പിരിഞ്ഞു പോകുകയും അല്പസമയത്തിനുളളില് കൂടുതല് ആള്ക്കാരുമായി എത്തി ആക്രമണം നടത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില് കോളനി നിവാസികളായ ശ്രീജിത്ത്, ഹരി എന്നിവരെയും കണ്ടാലറിയാവുന്ന നാലുപേരെയും പ്രതി ചേര്ത്ത് പൊലീസ് കേസെടുത്തിരുന്നു. കോടതിയില് ഹാജരാക്കിയ ശ്രീജിത്തിനെ റിമാന്ഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

