ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷ; സമ്പൂർണ വിജയത്തിളക്കത്തിൽ തലസ്ഥാനത്തെ സ്കൂളുകൾ
text_fieldsഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷയിൽ ഉയർന്ന വിജയം നേടിയ ക്രൈസ്റ്റ്നഗർ സ്കൂളിലെ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം ആഹ്ലാദം പങ്കിടുന്നു
തിരുവനന്തപുരം: ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകളിൽ ജില്ലയിലെ സ്കൂളുകൾക്കെല്ലാം നൂറ് ശതമാനം വിജയം. കവടിയാർ ക്രൈസ്റ്റ് നഗർ ഹയർസെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ 168 പേരിൽ 70 വിദ്യാർഥികളും 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 500ൽ 493 മാർക്കോടെ ആർ. അബ്ദുൽ ഹാദി, ജി. ഋഷി എന്നിവർ ഒന്നാം സ്ഥാനത്തെത്തി. അനന്യ കുമാർ, അഭിരാം എ. നാരായൺ എന്നിവർ 490 മാർക്കോടെ രണ്ടാം സ്ഥാനത്തും 489 മാർക്കോടെ എസ്.ആർ സൈറ ഗ്രേസ് മൂന്നാം സ്ഥാനത്തും എത്തി.
12ാം ക്ലാസ് പരീക്ഷയിൽ 73 പേരിൽ 43 പേർക്കും 90 ശതമാനത്തിലധികം മാർക്ക് ലഭിച്ചു. 400ൽ 397 മാർക്ക് നേടിയ നിരഞ്ജന രാജേഷ് ഒന്നും വിസ്മയ ഉണ്ണികൃഷ്ണൻ (392) രണ്ടും അദ്വൈത് നായർ (391) മൂന്നും സ്ഥാനങ്ങൾ നേടി.
ശ്രീകാര്യം ലെയോള സ്കൂളിൽ പത്താം ക്ലാസ് പരീക്ഷയിൽ 105ൽ 101 പേരും ഡിസ്റ്റിങ്ഷൻ നേടി. അദ്വൈത് വിവേക്, സിദ്ധാർഥ് ശിവകുമാർ എന്നിവർ ഒന്നും നിവേദ് പ്രകാശ് നായർ, അഭിനവ് രാജേഷ്, ദർശൻ ആർ നായർ എന്നിവർ രണ്ടും സ്ഥാനങ്ങൾ നേടി. 12ാം ക്ലാസ് പരീക്ഷയിൽ 77ൽ 71 പേർക്കും ഡിസ്റ്റിങ്ഷൻ ലഭിച്ചു. തീർത്ഥ ഉദയ് ഒന്നും കൃഷ്ണ ശിവദാസ് രണ്ടും എസ്.എച്ച് നികേത് ജാൻ, നിലീന ഷിജോ എന്നിവർ മൂന്നും സ്ഥാനങ്ങൾ നേടി.
മുക്കോലക്കൽ സെന്‍റ് തോമസ് റെസിഡൻഷ്യൽ സ്കൂളിൽ പത്താം ക്ലാസ് പരീക്ഷയിൽ 198 പേരിൽ 178 പേരും ഡിസ്റ്റിങ്ഷൻ നേടി. ജെറമി മണി ചെറിയാൻ ഒന്നാം സ്ഥാനവും എസ്. അദ്വിക, മഹാദേവൻ രാജൻ എന്നിവർ രണ്ടും അഫ്ര അർഷദ്ഖാൻ മൂന്നും സ്ഥാനങ്ങൾ നേടി. 12ാം ക്ലാസ് പരീക്ഷയിൽ സയൻസ് സ്ട്രീമിൽ ബി.എസ് ദുർഗ, എ. ഹന്ന ഒന്നും റിയ ആൻ എബ്രഹാം രണ്ടും ഒലീന ജോഷി മൂന്നും സ്ഥാനങ്ങൾ നേടി. കോമേഴ്സിൽ എ.എസ് ദേവനന്ദ ഒന്നും ബി. അഞ്ജു രണ്ടും അബേൽ സാം മൂന്നും സ്ഥാനങ്ങൾ നേടി. ഹ്യൂമാനിറ്റീസിൽ ഡാനിയ സൂസന്ന ജോൺ ഒന്നും പി. മേഘനന്ദന രണ്ടും എയ്ഞ്ചൽ എസ്. അനിൽ, ബി. പ്രിതിക എന്നിവർ മൂന്നും സ്ഥാനങ്ങൾ നേടി.
നാലാഞ്ചിറ സർവോദയ വിദ്യാലയത്തിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ 223 പേരിൽ 185 പേർക്കും ഡിസ്റ്റിങ്ഷൻ ലഭിച്ചു. ബി. ദേവദത്തൻ, ഇഷാൻ എസ്. അമർ എന്നിവർ ഒന്നും എ.വി. നീലാഞ്ജന, ദക്ഷ സന്ദീപ് എന്നിവർ രണ്ടും എൻ. തൻവീർ മൂന്നും സ്ഥാനങ്ങൾ നേടി. 12ാം ക്ലാസ് പരീക്ഷയിൽ 140 പേരിൽ 115 പേർക്കും ഡിസ്റ്റിങ്ഷൻ ലഭിച്ചു. ജൂഹി ഫാത്തിമ ലുലു ഒന്നും യാസിൻ ഷഫീഖ് രണ്ടും ഐറിൻ അന്ന മാത്യു, ആർ.ഡി. ആവണി എന്നിവർ മൂന്നും സ്ഥാനങ്ങൾ നേടി.
ശ്രീകാര്യം ലെക്കോൾ ചെമ്പക സ്കൂളിൽ പത്താം ക്ലാസ് പരീക്ഷയിൽ 106 പേരിൽ 93 പേർക്കും ഡിസ്റ്റിങ്ഷൻ ലഭിച്ചു. ജോന്ന മാരി മാത്യൂസ് ഒന്നും നിഷിദ ത്രിപാഠി രണ്ടും ഇഷിക നയൻ രഞ്ജിത് മൂന്നും സ്ഥാനങ്ങൾ നേടി. 12ാം ക്ലാസ് പരീക്ഷയിൽ 121ൽ 91 പേർക്ക് ഡിസ്റ്റിങ്ഷൻ ലഭിച്ചു. സയൻസ് വിത്ത് മാത്സ് സ്ട്രീമിൽ സാകേത് വി. ഹരി ഒന്നും കീർത്തന ദീപക്, ജോനാദൻ ജോൺ ഫിലിപ്പ് എന്നിവർ രണ്ടും നിഷാന്ത് രാജീവ് മൂന്നും സ്ഥാനങ്ങൾ നേടി. സയൻസ് വിത്ത് ബയോളജി സ്ട്രീമിൽ ഐസക് ആരോൺ എബ്രഹാം, സിമ്രീത് കൗർ എന്നിവർ ഒന്നും ഡെനി ജെയിൻ രണ്ടും എസ്. അയാൻ അഹമ്മദ് മൂന്നും സ്ഥാനങ്ങൾ നേടി.
കോമേഴ്സിൽ ഡാരൻ റെന്നി, നികിത എസ്. നായർ എന്നിവർ ഒന്നും വി.ആർ. ടാനിഷ രണ്ടും സ്ഥാനങ്ങൾ നേടി. ഹ്യുമാനിറ്റീസിൽ നൈന സലീം ഒന്നും വൃദ്ദി ഗുഹ റോയ് രണ്ടും മിത്ര മേനോൻ മൂന്നും സ്ഥാനങ്ങൾ നേടി. നന്ദംകോട് ഹോളി എയ്ഞ്ചൽസ് സ്കൂളിൽ പത്താം ക്ലാസ് പരീക്ഷയിൽ 145ൽ 52 പേർക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു.
നിവേദ്യ യോഗേഷ്വർ ഒന്നും വൈഷ്ണവി ശർമ രണ്ടും മന്ന എലിസബത്ത് മാത്യു മൂന്നും സ്ഥാനങ്ങൾ നേടി. 12ാം ക്ലാസിൽ സയൻസ് സ്ട്രീമിൽ കെ. തേജസ്വിനി ഒന്നും സഹ്റ ഖദീജ രണ്ടും ലെയ അരുൺ മൂന്നും സ്ഥാനങ്ങൾ നേടി. കോമേഴ്സിൽ ആർ. ദിയ ഒന്നും വി.കെ വർഷ രണ്ടും ലോറന്നെ ജെറാൾഡ് ക്രൂസ് മൂന്നും സ്ഥാനങ്ങൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

