ഭാര്യയെ തലക്കടിച്ച് കൊന്ന കേസിൽ ഭർത്താവ് കുറ്റക്കാരൻ
text_fields1. സന്തോഷ് 2. കൊല്ലപ്പെട്ട നിഷ
തിരുവനന്തപുരം: ഭാര്യയെ തലക്കടിച്ച് കൊന്ന കേസിൽ ഭർത്താവ് കുറ്റക്കാരൻ. മുദാക്കൽ ചെമ്പൂര് കളിക്കൽ കുന്നിൻ വീട്ടിൽ നിഷയെ (35) യാണ് ഭർത്താവ് അഴൂർ മുട്ടപ്പാലം പുതുവൽവിള വീട്ടിൽ സന്തോഷ് (37) കൊലപ്പെടുത്തിയത്. ശിക്ഷ ശനിയാഴ്ച വിധിക്കും. 2011 ഒക്ടോബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവത്തിന് തലേദിവസം മദ്യപിച്ച് ഉപദ്രവിച്ചതിന് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതാണ് കൊലപാതകത്തിന് കാരണം. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ സന്തോഷ് വീട്ടിൽ നിന്ന് മാറി നിന്ന ശേഷം പിറ്റേ ദിവസം രാവിലെ ഏഴോടെ വീട്ടിലെത്തി വഴക്കിട്ടു. നിഷയുടെ മാതാവ് രാധയും സഹോദരി രമ്യയും വീട്ടിലുള്ളതിനാൽ വേങ്ങോട് ജങ്ഷനിലേക്ക് പോയി. സഹോദരി ജോലിക്കും അമ്മ രാധ കടയിലേക്കും പോയ ശേഷം വീട്ടിലെത്തിയ സന്തോഷ് നിഷയെ കമ്പിപ്പാര ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തി.
മകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി ആറ്റിങ്ങൽ പൊലീസിലേൽപിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ നിഷയെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും പിറ്റേ ദിവസം മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

