Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനുഷ്യ-വന്യജീവി സംഘർഷം: വെടിവെച്ചുകൊന്നത് 700 കാട്ടുപന്നികളെ

text_fields
bookmark_border
കോർപറേഷൻ പരിധിയിൽ 134
മനുഷ്യ-വന്യജീവി സംഘർഷം: വെടിവെച്ചുകൊന്നത് 700 കാട്ടുപന്നികളെ
cancel
Listen to this Article

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 700 കാട്ടുപന്നികളെ കൊന്നതായി തദ്ദേശ വകുപ്പ്. മേയ് 31 മുതൽ നാളിതുവരെയുള്ള കണക്കാണിത്. തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ മാത്രം 134 കാട്ടുപന്നികളെയാണ് കൊന്നത്.

തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതി അധികാരമേറ്റത്തോടെ ജനജാഗ്രത സമിതികൾ കൂടുതൽ പ്രവർത്തനസജ്ജമാക്കാനും പാമ്പുകടിയേറ്റുള്ള മരണം കുറയ്ക്കാനുമായി കൂടുതൽ വോളണ്ടിയർമാർക്ക് പരിശീലനം നൽകാനും അവലോകനയോഗം നിർദേശിച്ചു.

മലയോര മേഖലകളിൽ മാലിന്യം തള്ളുന്നത് നിയന്ത്രിക്കാനും മനുഷ്യ-വന്യജീവി സംഘർഷം കുറക്കാൻ സർക്കാർ അനുവദിച്ച തുക ഉപയോഗപ്പെടുത്തുന്നതിനും പഞ്ചായത്തുകൾക്കും കൃഷി വകുപ്പിനും നിർദ്ദേശം നൽകി.

നന്ദിയോട്, വിതുര, പെരിങ്ങമല ഭാഗങ്ങളിൽ കാട്ടുപോത്തിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ജീവനു ഭീഷണിയുള്ള സാഹചര്യം നിലവിലെന്നും യോഗം വിലയിരുത്തി. യോഗത്തിൽ എ.ഡി.എം ടി.കെ. വിനീത്, ഡെപ്യൂട്ടി കലക്ടർ ഷീജ, റേഞ്ച് ഫോറസ്റ്റ് ഓഫിസർ അരുൺ, ഡി.എം.ഒ ഡോ. ബിന്ദു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Human-wildlife conflict: 700 wild boars shot dead
Next Story