Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ; മാലിന്യ​പ്രശ്നം പ​ഠി​ക്കാ​ൻ എ​സ്.​എം.​ വി​ജ​യാ​ന​ന്ദി​നെ നി​യോ​ഗി​ക്ക​ണ​​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ; മാലിന്യ​പ്രശ്നം പ​ഠി​ക്കാ​ൻ എ​സ്.​എം.​ വി​ജ​യാ​ന​ന്ദി​നെ നി​യോ​ഗി​ക്ക​ണ​​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​നി​ലെ ഖ​ര​മാ​ലി​ന്യ നി​ർ​മ്മാ​ർ​ജ്ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് കൃ​ത്യ​മാ​യ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി എ​സ്.​എം വി​ജ​യാ​ന​ന്ദി​നെ സ്പെ​ഷ​ൽ റാ​പ്പോ​ർ​ട്ട​ർ കം ​സ്പെ​ഷ​ൽ മോ​ണി​റ്റ​റാ​യി നി​യോ​ഗി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​വീ​സു​ക​ളി​ൽ ദീ​ർ​ഘ​കാ​ലം സെ​ക്ര​ട്ട​റി​യും രാ​ജീ​വ്ഗാ​ന്ധി ഡ്രി​ങ്കിം​ഗ് വാ​ട്ട​ർ മി​ഷ​ൻ, മി​നി​സ്ട്രി ഓ​ഫ് സാ​നി​റ്റേ​ഷ​ൻ തു​ട​ങ്ങി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ലെ പ​ങ്കാ​ളി​യു​മാ​യി​രു​ന്ന എ​സ്.​എം. വി​ജ​യാ​ന​ന്ദ് കു​ടും​ബ​ശ്രീ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ വി​ദ​ഗ്ദ​നാ​ണ്.

വി​ജ​യാ​ന​ന്ദി​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി വി​ഷ​യ വി​ദ​ഗ്ദ​രാ​യ പ്ര​മു​ഖ ശാ​സ്ത്ര​ജ്ഞ​ൻ ഡോ.​ആ​ർ. അ​ജ​യ് കു​മാ​ർ വ​ർ​മ്മ​യെ​യും വേ​സ്റ്റ് മാ​നേ​ജ്മെ​ന്റ് ക​ൺ​സ​ൽ​ട്ട​ന്‍റ്​ എ​ൻ. ജ​ഗ​ജീ​വ​നെ​യും നി​യോ​ഗി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും ക​നാ​ലു​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും വ​ൻ​തോ​തി​ൽ മാ​ലി​ന്യ​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി നി​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്ന പ​രാ​തി​ക​ൾ വി​ഷ​യ​വി​ദ​ഗ്ദ​ർ പ​രി​ശോ​ധി​ക്ക​ണം. പ​ഴ​വ​ങ്ങാ​ടി ക​നാ​ൽ, തെ​ക്ക​നാം​ക​ര ക​നാ​ൽ, ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണം.

ന​ഗ​ര​പ​രി​ധി​യി​ലെ ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും പ​രി​ശോ​ധി​ക്ക​ണം. കോ​ർ​പ​റേ​ഷ​ന്‍റെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി സ്പെ​ഷ​ൽ റാ​പ്പോ​ർ​ട്ട​ർ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് ക​മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു. കോ​ർ​പ​റേ​ഷ​ന്‍റെ നി​ർ​ദ്ദി​ഷ്ട ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ളെ കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ കൈ​മാ​റ​ണം. മാ​ലി​ന്യ സം​സ്ക​ര​ണ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ സം​ഘ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്ക​ണം.

വി​വ​ര​ശേ​ഖ​ര​ണം, മാ​പ്പി​ങ്ങ്, റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്ക​ൽ എ​ന്നി​വ​യ്ക്ക​ള്ള ലോ​ജി​സ്റ്റി​ക് പി​ന്തു​ണ കോ​ർ​പ​റേ​ഷ​ൻ ന​ൽ​ക​ണം. കോ​ർ​പ​റേ​ഷ​ന്‍റെ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ സ്പെ​ഷ​ൽ റാ​പ്പോ​ർ​ട്ട​റു​ടെ ലെ​യ്സ​ൺ ഓ​ഫീ​സ​റാ​യി പ്ര​വ​ർ​ത്തി​ക്ക​ണം. വി​ഷ​യ​വി​ദ​ഗ്ദ​രെ സ​ഹാ​യി​ക്കാ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ ഒ​രു നോ​ഡ​ൽ ഓ​ഫീ​സ​റെ നി​യോ​ഗി​ക്ക​ണം.

ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ച് സ്പെ​ഷ​ൽ റാ​പ്പോ​ർ​ട്ട​റു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്ക​ണം. വി​ഷ​യ​വി​ദ​ഗ്ദ​ർ​ക്ക് ഒ​ദ്യോ​ഗി​ക യാ​ത്ര​ക്കു​ള്ള വാ​ഹ​ന സൗ​ക​ര്യം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ന​ൽ​ക​ണം. മേ​യ​ർ ഉ​ൾ​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക്കു​ള്ള സൗ​ക​ര്യം കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ഏ​ർ​പ്പെ​ടു​ത്ത​ണം. വി​ഷ​യ​വി​ദ​ഗ്ദ​ർ​ക്ക് ക​നാ​ലു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ഇ​റി​ഗേ​ഷ​ൻ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണം. ഓ​ട​ക​ൾ മ​റ്റേ​തെ​ങ്കി​ലും വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ൽ വ​രു​ന്ന​താ​ണെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്ക​ണം. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​ക​ണം.

സ്പെ​ഷ​ൽ റാ​പ്പോ​ർ​ട്ട​റു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന യോ​ഗ​ങ്ങ​ളു​ടെ ചെ​ല​വു​ക​ൾ കോ​ർ​പ​റേ​ഷ​ൻ വ​ഹി​ക്ക​ണം. പൊ​തു​ജ​ന​ങ്ങ​ളും റെ​സി​ഡ​ന്റ് അ​സോ​സി​യേ​ഷ​നു​ക​ളും അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സ് വി​ലാ​സ​ത്തി​ൽ സ്പെ​ഷ​ൽ റാ​പ്പോ​ർ​ട്ട​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. സ്പെ​ഷ​ൽ റാ​പ്പോ​ട്ട​റി​ൽ നി​ന്നും ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക്​ ക​മീ​ഷ​ൻ കേ​സ് പ​രി​ഗ​ണി​ക്കും. ഡി​സം​ബ​ർ 31 മു​മ്പ് സ്പെ​ഷ​ൽ റാ​പ്പോ​ർ​ട്ട​ർ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Rights Commissionsm vijayanandTrivandrum CorporationGarbage problem
News Summary - തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ; മാലിന്യ​പ്രശ്നം പ​ഠി​ക്കാ​ൻ എ​സ്.​എം.​ വി​ജ​യാ​ന​ന്ദി​നെ നി​യോ​ഗി​ക്ക​ണ​​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ
Next Story