മഴയില്‍ വീടുകള്‍ തകര്‍ന്നു
text_fieldsമഴയില്‍ മൂലപ്പേഴ് ആസിയാ മന്‍സിലില്‍ റഫീക്കിെൻറ വീട് തകര്‍ന്ന നിലയില്‍
പാങ്ങോട്: മഴയില്‍ വീടുകള്‍ തകര്‍ന്നു. പാങ്ങോട് മൂലപ്പേഴ് ആസിയാ മന്‍സിലില്‍ റഫീക്ക്, കൊച്ചാലുംമൂട് ചരുവിള പുത്തന്‍വീട്ടില്‍ ജമീലാബീവി എന്നിവരുടെ വീടുകള്‍ക്കാണ് കേടുപറ്റിയത്. കഴിഞ്ഞദിവസങ്ങളിലെ ശക്തമായ മഴയില്‍ റഫീക്കിെൻറ വീട് ചോര്‍ന്നൊലിച്ച് ചുമരുകള്‍ കുതിരുകയും ഒരു ഭാഗം തകര്‍ന്നുവീഴുകയുമായിരുന്നു. കുടുംബനാഥനായ റഫീക്ക് നട്ടെല്ലിന് അസുഖം ബാധിച്ച് ചികിത്സയിലാണ്.
ഭാര്യ ബുഷ്റ കൂലിവേല ചെയ്താണ് റഫീക്കിെൻറ ചികിത്സയും വീട്ടുെചലവും നടത്തിവന്നിരുന്നത്. ഇവര്‍ക്ക് നാല് പെണ്മക്കളാണുള്ളത്. വീട് ഇടിഞ്ഞുവീഴുന്ന സമയത്ത് ബുഷ്റയും മക്കളും വീട്ടിലുണ്ടായിരുന്നു. തടികള്‍ ഒടിയുന്ന ശബ്ദം കേട്ട് ഇവര്‍ പുറത്തേക്ക് ഓടിയിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല.
ഞായറാഴ്ച പുലര്‍ച്ച രണ്ട് മണിക്കായിരുന്നു ജമീലാ ബീവിയുടെ വീടിെൻറ ഒരു ഭാഗം തകര്‍ന്നുവീണത്. ഈ വീടും ചൊര്‍ന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു. ഇത് തടയാന്‍ ടാര്‍പ്പോളില്‍ മേൽക്കൂരയില്‍ കെട്ടിയിരുന്നുവെങ്കിലും കാലപ്പഴക്കം കൊണ്ട് ഇതും പലയിടങ്ങളിലും കീറിയ നിലയിലായിരുന്നു. ഇതിലൂടെ വെള്ളമിറങ്ങി മണ്‍ചുമരുകള്‍ കുതിര്‍ന്ന് വീടിെൻറ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു.

