Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആശുപത്രികൾ സമ്പൂർണ...

ആശുപത്രികൾ സമ്പൂർണ ശുചിത്വത്തിലെത്തിക്കും -ആ​രോ​ഗ്യ​മ​ന്ത്രി

text_fields
bookmark_border
ആശുപത്രികൾ സമ്പൂർണ ശുചിത്വത്തിലെത്തിക്കും -ആ​രോ​ഗ്യ​മ​ന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളെ​യും സ​മ്പൂ​ർ​ണ ശു​ചി​ത്വ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ടെ​റു​മോ പെ​ൻ​പോ​ൾ എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സ്​ (ഐ.​എ​ൻ.​ടി.​യു.​സി) 29ാം വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ശു​പ​ത്രി​ക​ളി​ൽ ശു​ചി​ത്വ​മി​ല്ല​താ​യാ​ൽ ഒ​രു രോ​ഗ​ത്തി​ന് ചി​കി​ത്സി​ക്കാ​ൻ വ​രു​ന്ന​വ​ർ​ക്ക് പ​ല രോ​ഗ​ങ്ങ​ളു​മാ​യി പോ​കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​കും.

ആ​രോ​ഗ്യ രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ക്ത​ബാ​ഗു​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​യാ​യ ടെ​റു​മോ പെ​ൻ​പോ​ളി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യു​വി​ധം മാ​നേ​ജ്മെ​ന്റ്-​ട്രേ​ഡ് യൂ​നി​യ​ൻ സൗ​ഹൃ​ദം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ജെ. ജോ​സ​ഫ്​ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ആ​ർ. ബൈ​ജു എം.​എ​ൽ.​എ, ഐ.​എ​ൻ.​ടി.​യു.​സി ജി​ല്ല പ്ര​സി​ഡ​ന്‍റ വി.​ആ​ർ. പ്ര​താ​പ​ൻ, എ. ​ജോ​ർ​ജ്​​കു​ട്ടി, എ​സ്. ഷം​സു​ദ്ദീ​ൻ, എ. ​ഷ​മീ​ർ, എ.​കെ. അ​നൂ​പ്, വി.​എ​സ്. വി​നു, എം. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ഡി.​സി. ഷാ​ലു, എ​സ്. അ​ജി​ത്ത്, ഷാ​ഹി​ന ബീ​വി, അ​തി​ഥി കൃ​ഷ്ണ​ദേ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നഗരത്തിൽ മാലിന്യസംസ്‌കരണ പ്ലാന്‍റുകൾ സ്ഥാപിക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര-​സം​സ്‌​ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ക​ണ്ണ​മ്മൂ​ല വാ​ര്‍ഡി​ന്റെ ഒ​രു കി​ലോ​മീ​റ്റ​ര്‍ പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച 17 സി.​സി ടി.​വി കാ​മ​റ​ക​ളു​ടെ സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കും. പു​തി​യ ത​ല​മു​റ​ക്ക് രാ​ഷ്ട്രീ​യ​മൊ​ന്നും ബാ​ധ​ക​മ​ല്ല. കാ​ര്യ​ങ്ങ​ൾ നേ​രാം​വ​ണ്ണം ചെ​യ്യു​ന്ന​വ​രെ യു​വ​ജ​ന​ത പി​ന്തു​ണ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ർ​പ​റേ​ഷ​ൻ ടൗ​ണ്‍ പ്ലാ​നി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ പാ​റ്റൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ര്‍ വി.​വി. രാ​ജേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി. ജി.​ആ​ർ.​എ പ്ര​സി​ഡ​ന്‍റ്​ മോ​ഹ​ൻ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്.​ആ​ർ.​എ പ്ര​സി​ഡ​ന്‍റ്​ മ​ഞ്ഞ​പ്പാ​റ റ​ഷീ​ദ്, സെ​ക്ര​ട്ട​റി പി. ​മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsHealth MinisterV MuraleedharanThiruvananthapuram
News Summary - Hospitals will be brought to complete cleanliness - Health Minister
Next Story