റോഡിൽ നിന്ന് കിട്ടിയ അഞ്ച് പവൻ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി വ്യാപാരി
text_fieldsകളഞ്ഞുകിട്ടിയ മാല ബിനുഖാൻ പൊലീസ് സാന്നിധ്യത്തിൽ ഉടമക്ക് തിരികെ നൽകുന്നു
ബാലരാമപുരം: റോഡിൽ കിടന്ന് കിട്ടിയ അഞ്ച് പവൻ സ്വർണ മാല ബാലരാമപുരം പൊലീസ് സർക്കിൾ ഓഫീസിന് കൈമാറി വ്യാപാരി മാതൃകയായി. ചൊവ്വാഴ്ച രാവിലെ ബാലരാമപുരം ജങ്ഷന് സമീപത്തായിരുന്നു സംഭവം. ബാലരാമപുരം ജങ്ഷനില് കാട്ടക്കട റോഡില് ഫ്രൂട്ട്സ്കട നടത്തുന്ന ബിനുഖാനാണ് കടക്ക് സമീപത്ത് നിന്നും മാല ലഭിച്ചത്.
തുടർന്ന് മാല സി.ഐ.കണ്ണനെ ഏല്പ്പിച്ചു. ബാലരാമപുരം പനയാറകുന്നു സ്വദേശി നിക്സന് രാജിന്റെ അഞ്ച് പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. ബാങ്കില് പണയത്തില്വച്ചിരുന്ന താലി മാല തിരികെ എടുത്ത് കൊണ്ടുവരുമ്പോഴാണ് ബനിയന്റെ പോക്കറ്റിലെ ദ്വാരത്തില്നിന്നു റോഡിലേക്ക് വീണത്.
എന്നാല് മാല നഷ്ടപ്പെട്ട വിവരം വീട്ടിലെത്തിയപ്പോള് അറിഞ്ഞ നിക്സന്രാജ് ഏറെ പ്രയാസത്തിലായിരുന്നു.
റോഡിന്റെ വിവിധ വശങ്ങളില് ഓടിനടന്ന് അന്വേഷണം നടത്തിയ ശേഷം ബാലരാമപുരം പൊലീസില് പരാതിയും നല്കി. ഇതിനിടെ മാല ലഭിച്ച ബാലരാമപുരം പൊലീസ്, നിക്സന് രാജിന് മാല കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

