വീടുകയറി ആക്രമണം; നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ
text_fieldsപോത്തൻകോട്: ചേങ്കോട്ടുകോണം ശാസ്തവട്ടത്ത് വീട്ടിൽ കയറി നാലംഗകുടുംബത്തിലെ ഗൃഹനാഥനെ മർദിക്കുകയും കാർ അടിച്ചുതകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്്ടിക്കുകയും ചെയ്ത സംഘത്തിലെ ഒരാൾ പിടിയിലായി. കഴക്കൂട്ടം കിഴക്കുംഭാഗം ശിവനഗർ എസ്.എൽ. ഭവനിൽ ബിനീഷ് (32) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
ബൈക്കിലെത്തിയ മൂന്നംഗസംഘം ഇവിടെ കുടുംബമായി വാടകക്ക് താമസിക്കുന്ന യുവാവിെൻറ വീട്ടിൽ കയറി കമ്പിവടി, ബിയർ കുപ്പി എന്നിവകൊണ്ട് അടിച്ചശേഷം മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ അടിച്ച് തകർക്കുകയായിരുന്നു. തുടർന്ന് റോഡിലിറങ്ങിയ സംഘം വഴിയാത്രക്കാരായ ചിലരെ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞ് മർദിക്കുകയും ചെയ്തു. കഴക്കൂട്ടം പൊലിസ് സ്റ്റേഷനിൽ മോഷണം, വധശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ് പിടിയിലായ ബിനീഷ്.
നെടുമങ്ങാട് ഡിവൈ.എസ്.പി അനിൽകുമാറിെൻറ നേതൃത്വത്തിൽ പോത്തൻകോട് എസ്.എച്ച്.ഒ ശ്യാം, എസ്.ഐമാരായ വിനോദ് വിക്രമാദിത്യൻ, സജു, സി.പി.ഒമാരായ അപ്പു, ഉണ്ണികൃഷ്ണൻ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നും മൂന്നും പ്രതികൾ ഒളിവിലാണ്.

