Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇവിടെയുണ്ട്​, പ്രചാരണം...

ഇവിടെയുണ്ട്​, പ്രചാരണം തുടങ്ങിയ സ്​ഥാനാർഥി

text_fields
bookmark_border
ഇവിടെയുണ്ട്​, പ്രചാരണം തുടങ്ങിയ സ്​ഥാനാർഥി
cancel

തി​രു​വ​ന​ന്ത​പു​രം: മു​ന്ന​ണി​ക​ൾ ഇ​ഴ​കീ​റി പ​ല​ത​ട്ടു​ക​ളി​ലെ സ്ഥാനാർഥി ച​ർ​ച്ച പു​രോ​ഗ​മി​ക്കു​േ​മ്പാ​ൾ ഇ​വി​ടെ​യി​താ സ്​​ഥാ​നാ​ർ​ഥി പ്ര​ചാ​ര​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ എ​സ്.​യു.​സി.​െ​എ സ്​​ഥാ​നാ​ർ​ഥി സ​ബൂ​റ​യാ​ണ്​ പോ​സ്​​റ്റ​ർ വ​രെ സ്വ​ന്ത​മാ​യി ഒ​ട്ടി​ച്ച്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ള​ത്തി​ൽ സ​ജീ​വ​മാ​യ​ത്. ആ​ദ്യ​മാ​യി പ്ര​ചാ​ര​ണ​രം​ഗ​ത്തി​റ​ങ്ങു​ന്ന വ​നി​ത സ്​​ഥാ​നാ​ർ​ഥി കൂ​ടി​യാ​ണി​വ​ർ. നാ​ല്​ ദി​വ​സം മു​മ്പ്​​ സെ​​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ൽ പോ​സ്​​റ്റ​ർ പ​തി​പ്പി​ച്ചാ​യി​രു​ന്നു പ്ര​ചാ​ര​ണ​ത്തു​ട​ക്കം. മ​ണ്ഡ​ല​ത്തി​ലെ മി​ക്ക​വാ​റും പ്ര​ദേ​ശ​ങ്ങ​ളി​ൽ ​േപാ​സ്​​റ്റ​റെ​ത്തി​ച്ചി​ട്ടു​ണ്ട്​. 20 വ​ർ​ഷ​മാ​യി സാ​മൂ​ഹി​ക​രം​ഗ​ത്തു​ള്ള സ​ബൂ​റ തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ സ്വ​ദേ​ശി​യാ​ണ്.

മ​റ്റ്​ പാ​ർ​ട്ടി​ക​ളെ​ല്ലാം ഇ​ഴ​കീ​റി സ്​​ഥാ​നാ​ർ​ഥി ച​ർ​ച്ച​യി​ൽ മു​ഴു​കി​യി​രി​ക്കെ എ​സ്.​യു.​സി.​െ​എ മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. ​പ്ര​ചാ​ര​ണ​ത്തി​ലെ​ പ​തി​വു​രീ​തി​ക​ൾ​ക്കൊ​പ്പം സ​മൂ​ഹ്യ​മാ​ധ്യ​മ സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന്​ പി​ന്ന​ണി​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു. തെ​ര​വു​നാ​ട​കം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ട്. ക​വ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​ചാ​ര​ണ​വും വീ​ടു​ക​ൾ ​ക​യ​റി​യു​ള്ള സ്​​ക്വാ​ഡു​ക​ളു​മു​ണ്ടാ​കും.

സാ​മൂ​ഹ്യ​മാ​ധ്യ​മ പ്ര​ചാ​ര​ണം ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. പ​ത്തോ​ടെ വാ​ഹ​ന​​പ്ര​ചാ​ര​ണം ആ​രം​ഭി​ക്കാ​നാ​ണ്​ ആ​ലോ​ച​ന. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ച്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ സ്​​ത്രീ സ​മൂ​ഹം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും നി​സ്സ​ഹാ​യ​വ​സ്​​ഥ​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ്​ രം​ഗ​ത്ത്​ ച​ർ​ച്ച​യാ​ക്കു​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ഉ​റ​പ്പു​ക​ളും വാ​ഗ്​​ദാ​ന​ങ്ങ​ളും ആ​ദ്യ​ഘ​ട്ട​ത്തി​ലു​ണ്ടാ​കു​മെ​ങ്കി​ലും ഇ​ത്ത​രം നി​സ്സ​ഹാ​യ മു​ഖ​ങ്ങ​ളെ അ​ധി​കാ​രി​ക​ൾ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. നീ​തി​ക്ക്​ വേ​ണ്ടി ഒ​ര​മ്മ​യ്​​ക്ക്​ ത​ല​മു​ണ്ഡ​നം ചെ​യ്യേ​ണ്ടി​വ​ന്ന സാ​ഹ​ച​​ര്യം പൊ​തു​ജ​ന​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campaignstartedassembly election 2021Women's Day 2021the candidate
News Summary - Here is the candidate who started the campaign
Next Story