Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒന്നിച്ച്​...

ഒന്നിച്ച്​ പഠിച്ചിറങ്ങി, അമ്മയും മകളും ഇനി ഒന്നിച്ച്​ കോടതിയിലും വാദിക്കും

text_fields
bookmark_border
ഒന്നിച്ച്​ പഠിച്ചിറങ്ങി, അമ്മയും മകളും ഇനി ഒന്നിച്ച്​ കോടതിയിലും വാദിക്കും
cancel


തി​രു​വ​ന​ന്ത​പു​രം: മ​ക​ൾ​ക്കൊ​പ്പം പ​ഠി​ച്ചി​റ​ങ്ങി, ഇ​നി ഒ​രു​മി​ച്ച്​ ഇ​രു​വ​രും കോ​ട​തി​യി​ൽ വാ​ദി​ക്കു​ക​യും ചെ​യ്യും. ഇ​തു​വ​രെ വീ​ട്ട​മ്മ​യാ​യി​രു​ന്ന മ​റി​യം മാ​ത്യു​വാ​ണ്​ ഇ​നി​മു​ത​ൽ മ​ക​ൾ സാ​റാ എ​ലി​സ​ബ​ത്ത്​ മാ​ത്യു​വി​നൊ​പ്പം വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ൽ വ​ക്കീ​ൽ കു​പ്പാ​യ​മ​ണി​ഞ്ഞ് വാ​ദി​ക്കാ​നെ​ത്തു​ക. ക​ഴി​ഞ്ഞ മൂ​ന്ന്​ വ​ർ​ഷം മ​ക​ൾ​ക്കൊ​പ്പം തി​രു​വ​ന​ന്ത​പു​രം ഗ​വ.​ലോ കോ​ള​ജി​ൽ ​െറ​ഗു​ല​ർ ബാ​ച്ചി​ൽ എ​ൽ​എ​ൽ.​ബി പ​ഠി​ച്ചി​റ​ങ്ങി​യ മ​റി​യം മ​ക​ൾ​ക്കൊ​പ്പം ക​ഴി​ഞ്ഞ​ദി​വ​സം ഹൈ​കോ​ട​തി​യി​ൽ ന​ട​ന്ന ഓ​ഫ്‌​ലൈ​ൻ ച​ട​ങ്ങി​ൽ എ​ൻ​റോ​ൾ ചെ​യ്തി​രു​ന്നു.

ഒ​മാ​നി​ൽ ജോ​ലി​ചെ​യ്യു​ന്ന പ​ത്ത​നം​തി​ട്ട കൈ​പ്പ​ട്ടൂ​ർ പ​ള്ളി​ക്ക വീ​ട്ടി​ൽ അ​ഡ്വ. മാ​ത്യു പി.​തോ​മ​സി​െൻറ ഭാ​ര്യ​യാ​ണ് മ​റി​യം മാ​ത്യു. മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ർ കോ​ള​ജി​ൽ​നി​ന്ന്​ ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ മ​റി​യം വി​വാ​ഹ​ശേ​ഷം വീ​ട്ട​മ്മ​യാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. മ​ക്ക​ളു​ടെ പ​ഠ​നാ​ർ​ഥ​മാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് ദ​ശാ​ബ്​​ദ​മാ​യി തി​രു​വ​ന​ന്ത​പു​രം മ​ണ്ണ​ന്ത​ല​യി​ൽ താ​മ​സി​ക്കു​ന്ന​ത്. മ​ക​ൻ തോ​മ​സ് പി. ​മാ​ത്യു ബാം​ഗ​ളൂ​രു​വി​ൽ ബി.​ബി.​എ അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. 2016ൽ ​പ്ല​സ്​ ടു ​ക​ഴി​ഞ്ഞ മ​ക​ൾ സാ​റാ എ​ലി​സ​ബ​ത്ത് ആ ​വ​ർ​ഷം ത​ന്നെ തി​രു​വ​ന​ന്ത​പു​രം ഗ​വ.​ലോ കോ​ള​ജി​ൽ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്സി​ന് ചേ​ർ​ന്നു. പ്ല​സ്​ ടു ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി മ​ക​ൻ ബം​ഗ​ളൂ​രു​വി​ൽ ബി.​ബി.​എ​ക്ക് ചേ​ർ​ന്ന​തോ​ടെ ഫ്ലാ​റ്റി​ൽ ത​നി​ച്ചാ​യ അ​മ്മ​യെ മ​ക​ളാ​ണ് എ​ൽ​എ​ൽ.​ബി​ക്ക് ചേ​രാ​ൻ നി​ർ​ബ​ന്ധി​ച്ച​ത്.

അ​ഡ്വ. മാ​ത്യു​വിെൻറ പി​ന്തു​ണ​കൂ​ടി ആ​യ​തോ​ടെ മ​റി​യം മ​റ്റൊ​ന്നും ആ​ലോ​ചി​ച്ചി​ല്ല . ഉ​ദാ​ഹ​ര​ണം സു​ജാ​ത സി​നി​മ​യി​ലെ മ​ഞ്ജു​വാ​ര്യ​രു​ടെ ക​ഥാ​പാ​ത്രം പോ​ലെ മ​ക​ളോ​ടൊ​പ്പം പ​ഠി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ഗ​വ.​ലോ കോ​ള​ജി​ൽ​ത​ന്നെ എ​ൻ​ട്ര​ൻ​സ് എ​ഴു​തി പാ​സാ​യി. 2018ൽ ​ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി​ക്ക് ചേ​ർ​ന്നു. അ​മ്മ​യും മ​ക​ളും ഒ​ന്നി​ച്ചാ​ണ് കോ​ള​ജി​ൽ പോ​യ​തും പ​ഠി​ച്ച​തും പ​രീ​ക്ഷ പാ​സാ​യ​തും. വ​ക്കീ​ല​ന്മാ​ർ ധാ​രാ​ള​മു​ള്ള കു​ടും​ബ​ത്തി​ൽ അ​മ്മ​യും മ​ക​ളും ഒ​രേ​ദി​വ​സം സ​ന്ന​തെ​ടു​ത്ത​ത് ഇ​താ​ദ്യ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തു​ത​ന്നെ പ്രാ​ക്ടീ​സ് ന​ട​ത്താ​നാ​ണ് അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും പ​ദ്ധ​തി.


Show Full Article
TAGS:LLB mother 
News Summary - Having studied together, the mother and daughter will now argue together in court
Next Story