ഗ്രൂപ് യോഗം; ഏഴ് നേതാക്കൾക്ക് കെ.പി.സി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസ്
text_fieldsതിരുവനന്തപുരം: ഗ്രൂപ് യോഗം ചേർന്നതിന് രണ്ട് ഡി.സി.സി ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെ ജില്ലയിലെ ഏഴ് കോൺഗ്രസ് നേതാക്കൾക്ക് കെ.പി.സി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസ്.
പാര്‍ട്ടി നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വിരുദ്ധമായി 21ന് പള്ളിച്ചല്‍ മൂക്കുന്നിമലയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഗോപകുമാറിെൻറ വസതിയില്‍ ഗ്രൂപ് യോഗം ചേരുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ആര്. ബൈജു, സുബ്രഹ്മണ്യന് എന്നിവര്‍ക്കും യോഗത്തില്‍ പങ്കെടുത്ത പള്ളിച്ചല്‍ പഞ്ചായത്ത് മെംബര്‍ പള്ളിച്ചല്‍ സതീശ്, ബ്ലോക്ക് സെക്രട്ടറിമാരായ പുന്നമൂട് ശിവകുമാര്‍, ഗോപകുമാര്‍, കണ്ടല അബൂബക്കര്‍, മഹിള കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയംഗം മല്ലികാദാസ് എന്നിവര്‍ക്കുമാണ് സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയത്.
അച്ചടക്കനടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഒരാഴ്ചക്കകം ബോധിപ്പിക്കണമെന്നാണ് ആവശ്യം. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച എം.ആര്. ബൈജു മുൻ ജില്ല പഞ്ചായത്തംഗവും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമാണ്.

