പുല്ലിനും ചപ്പുചവറിനും തീപിടിച്ചു
text_fieldsഈഞ്ചയ്ക്കല്‍ സുബാഷ് നഗറില്‍ മാലിന്യത്തിനും പുല്ലിനും തീപിടിച്ചപ്പോള്‍
വലിയതുറ: ഈഞ്ചയ്ക്കല്‍ സുബാഷ് നഗറില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ പുല്ലിനും ചപ്പുചവറുകള്‍ക്കും തീപിടിച്ചു. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഗേറ്റിനുപുറമേ റോഡിന് വശത്തായി കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീപിടിക്കുകയും ഗേറ്റിനുള്ളിലെ പുരയിടത്തിലേക്ക് വ്യാപിക്കുകയുമായിരുന്നു.
തീ ഉയര്‍ന്ന് കത്തിയതോടെ പ്രദേശവാസികള്‍ ചാക്ക ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ ഷാജിയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ രാജേഷ്, ഷമീം, പൊന്‍രാജ്, ജോസ് എന്നിവരുള്‍പ്പെട്ട സംഘം എത്തി ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് തീ കെടുത്തിയത്. അജ്ഞാതര്‍ മാലിന്യം കത്തിച്ചതാണ് തീ പടരാന്‍ ഇടയാക്കിയതെന്ന് അഗ്നിരക്ഷാസേന അധികൃതര്‍ പറഞ്ഞു.

