ചുവരെഴുത്ത്; മാർ ഇവാനിയോസ് കോളജിൽ സംഘർഷം
text_fieldsപേരൂർക്കട: മാർ ഇവാനിയോസ് കോളജിന് മുന്നിൽ ചുവരെഴുത്തിനെ ചൊല്ലി വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം സംർഷത്തിൽ കലാശിച്ചു. ബുധനാഴ്ച രാത്രി 10.30 ഒാടെ ആയിരുന്നു സംഭവം.
പ്രധാന കവാടത്തിന് മുന്നിൽ എസ്.എഫ്.െഎ പ്രവർത്തകർ ചുവരെഴുത്ത് നടത്തിയിരുന്നു. പിന്നാലെ കെ.എസ്.യുക്കാരും എത്തിയതാണ് തർക്കത്തിന് കാരണമായത്. എസ്.എഫ്.െഎ െകാടിമരം ബുധനാഴ്ച രാവിലെ നശിപ്പിച്ചത് െക.എസ്.യു പ്രവർത്തകരാണെന്ന് എസ്.എഫ്.െഎ ആരോപിച്ചിരുന്നു.
സംഭവം അറിഞ്ഞ് അസി. കമീഷണർ, മണ്ണന്തല പൊലീസ് സ്ഥലത്തെത്തി. ഇരുകൂട്ടരെയും പിന്തുണച്ച് രാഷ്ട്രീയ പ്രവർത്തകരും തടിച്ചുകൂടിയതോടെ സ്ഥലത്ത് കൂടുതൽ സംഘർഷാവസ്ഥയുണ്ടായി. കൂടുതൽ പൊലീസ് എത്തി ഇരുകൂട്ടരെയും അനുനയിപ്പിച്ചു. വ്യാഴാഴ്ച രാവിലെ അനുരഞ്ജന ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ തീരുമാനമായി.

