കേരളത്തിന്റെ കരകൗശല ഉൽപന്നങ്ങൾക്ക് ബംഗാളിൽ വിപണി ഒരുക്കും -സി.വി. ആനന്ദബോസ്
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ കരകൗശല ഉൽപന്നങ്ങൾക്ക് പശ്ചിമബംഗാളിൽ വിപണി കണ്ടെത്താൻ സൗകര്യമൊരുക്കുമെന്ന് ഗവർണർ ഡോ.സി.വി. ആനന്ദബോസ്.
കരകൗശല വികസന കോർപറേഷൻ ആസ്ഥാനം സന്ദർശിച്ചശേഷം ജീവനക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗാൾ- കേരള സാംസ്കാരിക വിനിമയ പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. ചെയർമാനും മാനേജിങ് ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും കരകൗശല വിദഗ്ധരും അടങ്ങുന്നവരെ കൊൽക്കത്ത രാജ്ഭവനിലേക്ക് ക്ഷണിച്ചു. അവിടെ താമസിച്ച് കരകൗശല വിദഗ്ധർക്ക് ഉൽപന്നങ്ങൾ നിർമിക്കാൻ സൗകര്യം ഒരുക്കാമെന്നും ഉൽപന്നങ്ങൾ അവിടെവെച്ചുതന്നെ വിൽപന നടത്താമെന്നും അറിയിച്ചു.
കരകൗശല വികസന കോർപറേഷൻ ചെയർമാൻ പി. രാമഭദ്രൻ അധ്യക്ഷതവഹിച്ചു. മാനേജിങ് ഡയറക്ടർ കെ.എസ്. അനിൽകുമാർ സംസാരിച്ചു. കോർപറേഷന്റെ ഉപഹാരം ചെയർമാനും എം.ഡിയും ചേർന്ന് സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

