Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടിൽ ഗുണ്ട ആക്രമണം;...

വീട്ടിൽ ഗുണ്ട ആക്രമണം; നാലുപേർക്ക്​ പരിക്ക്​, നാ​ല​ു​േ​പ​ർ പി​ടി​യി​ൽ

text_fields
bookmark_border
വീട്ടിൽ ഗുണ്ട ആക്രമണം; നാലുപേർക്ക്​ പരിക്ക്​, നാ​ല​ു​േ​പ​ർ പി​ടി​യി​ൽ
cancel

പോ​ത്ത​ൻ​കോ​ട്: ചേ​ങ്കോ​ട്ടു​കോ​ണ​ത്ത് കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​തി​രാ​ത്രി വീ​ട് ആ​ക്ര​മി​ച്ച് വൃ​ദ്ധ​യു​ൾ​പ്പെ​ടെ നാ​ലു​പേ​രെ മ​ർ​ദി​ച്ചു; നാ​ല​ു​േ​പ​ർ പി​ടി​യി​ൽ. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ന്ത്ര​േ​ണ്ടാ​ടെ​യാ​ണ് സം​ഭ​വം. ചേ​ങ്കോ​ട്ടു​കോ​ണം കു​ള​ക്കോ​ട്ടു​കോ​ണം പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ബേ​ബി (73), ശ​ശി (60), ആ​ന​ന്ദ് (22), അ​നി​ൽ​കു​മാ​ർ (43) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘ​മാ​ണ് സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച​ശേ​ഷം അ​ക്ര​മം ന​ട​ത്തി​യ​ത്. വീ​ട്ടി​ലെ ജ​നാ​ല​ക​ളും വാ​തി​ലു​ക​ളും ത​ല്ലി​ത്ത​ക​ർ​ത്ത സം​ഘം വീ​ട്ടി​നു​ള്ളി​ൽ ക​ട​ന്ന് വീ​ട്ടു​കാ​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ​നി​ന്ന് പ​തി​മൂ​വാ​യി​രം രൂ​പ​യും സം​ഘം ക​വ​ർ​ന്നു. സം​ഭ​വ​ത്തി​ൽ അ​യി​രൂ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ കു​ട്ട​ൻ എ​ന്ന സു​നി​ൽ​കു​മാ​ർ (44), സ്​​റ്റീ​ഫ​ൻ എ​ന്ന ശ​ബ​രി (35), സ്വാ​മി​യാ​ർ​മ​ഠം സ്വ​ദേ​ശി ശ്രീ​ജി​ത് മോ​ഹ​ൻ (30), മു​രു​ക്കും​പു​ഴ സ്വ​ദേ​ശി സേ​വ്യ​ർ വി​ൻ​സ​ൻ​റ്​ (32) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

പി​ക്​-​അ​പ്​ ലോ​റി​യി​ൽ പ​ച്ച​ക്ക​റി​ക​ച്ച​വ​ടം ന​ട​ത്തു​ന്ന അ​നി​ൽ​കു​മാ​റി​െൻറ വാ​ഹ​ന​വും അ​ക്ര​മി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. കു​ടും​ബം താ​മ​സി​ക്കു​ന്ന വീ​ടും സ്ഥ​ല​വും സം​ഘ​ത്തി​ലൊ​രാ​ൾ നേ​ര​ത്തേ വി​ല​യ്ക്ക് വാ​ങ്ങാ​നെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, മ​തി​യാ​യ വി​ല ല​ഭി​ക്കാ​ത്ത​തി​നാ​ൽ വീ​ടും വ​സ്തു​വും ന​ൽ​കാ​ൻ വീ​ട്ടു​കാ​ർ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തി​നെ​തു​ട​ർ​ന്ന് അ​നി​ലി​െൻറ സ​ഹോ​ദ​ര​നു​മാ​യി അ​ക്ര​മി​സം​ഘം നേ​ര​ത്തേ വാ​ക്കു​ത​ർ​ക്ക​വും സം​ഘ​ർ​ഷ​വും പൊ​ലീ​സ് കേ​സും ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ പോ​ത്ത​ൻ​കോ​ട്ടെ ബാ​റി​ന് സ​മീ​പം അ​നി​ൽ​കു​മാ​റി​െൻറ വ​ണ്ടി​യു​ടെ താ​ക്കോ​ൽ അ​ക്ര​മി സം​ഘം ഊ​രി​യെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് താ​ക്കോ​ൽ തി​രി​കെ ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്ന് അ​നി​ലും സു​ഹൃ​ത്തും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ പി​റ​കെ​യെ​ത്തി​യ അ​ക്ര​മി​സം​ഘം കാ​ട്ടാ​യി​ക്കോ​ണ​ത്തി​ന് സ​മീ​പം വെ​ച്ച് അ​നി​ലും സു​ഹൃ​ത്തു​മാ​യി ഏ​റ്റു​മു​ട്ടി​യി​രു​ന്നു. രാ​ത്രി വീ​ണ്ടും അ​നി​ലി​നെ തേ​ടി​യെ​ത്തി​യാ​ണ് വീ​ട്ടി​ൽ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​യാ​യ അ​നി​ൽ​കു​മാ​റി​െൻറ മാ​താ​വി​നെ​യും സ​ഹോ​ദ​രീ​പു​ത്ര​നെ​യും ബ​ന്ധു​വി​നെ​യു​മാ​ണ് സം​ഘം മ​ർ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pothencodegoonda attack
News Summary - goonda attack in home; Four arrested
Next Story