Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുട്ടികളുടെ മൊബൈൽ...

കുട്ടികളുടെ മൊബൈൽ ഉപയോഗം നിരീക്ഷിക്കാൻ ഗൂഗ്​ൾ സംവിധാനം

text_fields
bookmark_border
കുട്ടികളുടെ മൊബൈൽ ഉപയോഗം നിരീക്ഷിക്കാൻ ഗൂഗ്​ൾ സംവിധാനം
cancel

വി​ഴി​ഞ്ഞം: ക​ഴി​ഞ്ഞ​ദി​വ​സം വെ​ങ്ങാ​നൂ​രി​ൽ യൂ​ട്യൂ​ബ് വി​ഡി​യോ അ​നു​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​ക​ൾ ചൂ​ടു​പി​ടി​ക്കു​ന്നു.

യു​വ​ത​ല​മു​റ​ക്ക്​ യൂ​ട്യൂ​ബി​ൽ സാ​ഹ​സി​ക വി​ഡി​യോ​ക​ൾ കാ​ണ​ു​ന്ന​തി​ന്​ ഏ​െ​റ താ​ൽ​പ​ര്യ​മു​ണ്ടെ​ന്നാ​ണ്​ സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മു​തി​ർ​ന്ന​വ​ർ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ൾ കു​ട്ടി​ക​ൾ അ​നു​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തോ​ടെ​യാ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. ഇ​തി​ന്​ ത​ട​യി​ടാ​ൻ ഗൂ​ഗി​ളി​െൻറ ത​ന്നെ ഫാ​മി​ലി ലി​ങ്ക് ആ​പ്ലി​ക്കേ​ഷ​ൻ ഗൂ​ഗ്​​ൾ പ്ലേ​സ്​​റ്റോ​റി​ൽ ല​ഭ്യ​മാ​ണ്.

കു​ട്ടി​ക​ളു​ടെ മൊ​ബൈ​ൽ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന ആ​പ്ലി​ക്കേ​ഷ​ൻ ആ​ണ് ഗൂ​ഗ്​​ൾ ഫാ​മി​ലി ലി​ങ്ക്. ദി​വ​സം എ​ത്ര സ​മ​യം മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്, എ​വി​ടെ​യാ​ണ് ഉ​ള്ള​ത് എ​ന്നു​ള്ള വി​വ​ര​ങ്ങ​ളും ഏ​തൊ​ക്കെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ മാ​ത്രം പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സാ​ധി​ക്ക​ണം, ഓ​രോ ദി​വ​സം എ​ത്ര​നേ​രം മാ​ത്രം മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യ​ണം, യൂ​ട്യൂ​ബി​ൽ ഏ​ത് ത​ര​ത്തി​ലു​ള്ള വി​ഡി​യോ​ക​ൾ മാ​ത്രം കാ​ണാ​ൻ സാ​ധി​ക്ക​ണം, രാ​ത്രി​യി​ൽ എ​ത്ര സ​മ​യം ക​ഴി​യു​മ്പോ​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗം ത​ട​യ​ണം എ​ന്നു​ള്ള​ത് ഉ​ൾ​െ​പ്പ​ടെ ലോ​ക​ത്തി​െൻറ ഏ​തു​കോ​ണി​ൽ ഇ​രു​ന്നും നി​യ​ന്ത്രി​ക്കാ​നും നി​രീ​ക്ഷി​ക്കാ​നും സാ​ധി​ക്കും. ഓ​ൺ​ലൈ​ൻ പ​ഠ​ന സം​വി​ധാ​നം വ​ന്ന​തോ​ടെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ര​ക്ഷി​താ​ക്ക​ൾ മൊ​ബൈ​ൽ ഫോ​ണു​ക​ൾ വാ​ങ്ങി ന​ൽ​കേ​ണ്ടി​വ​ന്നു.

എ​ന്നാ​ൽ, ജോ​ലി​ത്തി​ര​ക്കു​ക​ൾ കാ​ര​ണം പ​ല​പ്പോ​ഴും മൊ​ബൈ​ൽ ഉ​പ​യോ​ഗം നി​രീ​ക്ഷി​ക്കാ​ൻ സാ​ധി​ക്കാ​റി​െ​ല്ല​ന്നാ​ണ് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്ന​ത്​. ന​ല്ല ഉ​ള്ള​ട​ക്ക​ത്തി​ലേ​ക്ക് അ​വ​രെ ന​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഗൂ​ഗ്​​ൾ ഈ ​ആ​പ്ലി​ക്കേ​ഷ​ൻ ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
TAGS:Googlemonitormobileusage
News Summary - Google to monitor children's mobile usage
Next Story