വിമാനത്താവളത്തിൽ 96 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽനിന്ന് സ്വർണം പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസിൽ ഷാർജയിൽനിന്ന് എത്തിയ മുഹമ്മദ് മുബാറക് ഷാഹുൽ ഹമീദ് എന്ന യാത്രക്കാരനിൽനിന്ന് 43 ലക്ഷം വിലമതിക്കുന്ന 762.68 ഗ്രാം സ്വർണമാണ് പിടികൂടിയത്.
ശനിയാഴ്ച അർധരാത്രിയോടെയാണ് ഇയാളിൽനിന്ന് സ്വർണം പിടികൂടിയത്. എയർ ഇന്ത്യ എക്സ്പ്രസിൽ ഞായറാഴ്ച പുലർച്ച 3.45ന് എത്തിയ തമിഴ്നാട് കടയനല്ലൂർ സ്വദേശി കസാലി ഷാഹുൽ ഹമീദ് എന്നയാളിൽനിന്ന് 53.38 ലക്ഷം രൂപ വിലമതിക്കുന്ന 939.900 ഗ്രാം സ്വർണവും പിടികൂടി. ഇരുവരിൽനിന്നും അടിവസ്ത്രത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.

