Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം വിമാനത്താവളത്തിൽ 36 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

text_fields
bookmark_border
തിരുവനന്തപുരം വിമാനത്താവളത്തിൽ 36 ലക്ഷത്തി​െൻറ സ്വർണം പിടികൂടി
cancel
camera_alt

പ്രതീകാത്മക ചിത്രം

ശംഖുംമുഖം: വിദേശത്തുനിന്ന്​ കടത്താൻ ശ്രമിച്ച 36 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണം എയർ കസ്​റ്റംസ് ഇൻറലിജൻസ് വിഭാഗം പിടികൂടി. മലപ്പുറം സ്വദേശി ഫാരീസി​െൻറ (24) പക്കൽനിന്നാണ് 700 ഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്.

വ്യാഴാഴ്ച രാവിലെ ദുബൈയിൽനിന്ന്​ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ​ൈഫ്ല ദുബൈ എയർലൈൻസി​െൻറ എഫ്.ഇസഡ്‌ 8973ാം നമ്പർ വിമാനത്തിലെ യാത്രക്കാരനായിരുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ചാണ്‌ കടത്താൻ ശ്രമിച്ചത്.

എയർ കസ്​റ്റംസ് ഡെപ്യൂട്ടി കമീഷണർ ഡി. ഹരികൃഷ്ണ​െൻറ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ പി. രാമചന്ദ്രൻ, യു. പുഷ്പാ, രാജീവ് രാജൻ, സെലീന, ഇൻസ്പെക്ടർമാരയ ഷിബു വിൻസെൻറ്, ഡി. വിശാഖ്, രാംകുമാർ, ബാൽമുകുന്ദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story