Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയര്‍ കാര്‍ഗോ വഴി കടത്തിയ 9.2 കോടിയുടെ സ്വര്‍ണം പിടികൂടി

text_fields
bookmark_border
മൂന്നുപേരെ കസ്റ്റഡിയിലെടുത്തു
എയര്‍ കാര്‍ഗോ വഴി കടത്തിയ 9.2 കോടിയുടെ സ്വര്‍ണം പിടികൂടി
cancel

തിരുവനന്തപുരം: വിദേശത്തുനിന്ന്​ എയര്‍ കാര്‍ഗോ വഴി കടത്താന്‍ ശ്രമിച്ച ഒമ്പത് കോടിയിലധികം രൂപ വിലവരുന്ന സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് വിഭാഗം (ഡി.ആര്‍.ഐ) വിമാനത്താവളത്തിൽനിന്ന് പിടികൂടി. മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. കസ്റ്റംസ് ക്ലിയറന്‍സ് ഏജന്‍സിയുടെ ഏജൻറ്​ സുരേന്ദ്രന്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എൻറർപ്രൈസസ്​ (കെ.എസ്.ഐ.ഇ) ജീവനക്കാരൻ അറോള്‍ഡ്, എം. ഫിലിപ്പ് എന്നിവരാണ് പിടിയിലായത്. വിദേശത്തുനിന്ന്​ ലഗേജ് അയച്ചയാളെക്കുറിച്ച് ഡി.ആര്‍.ഐ അന്വേഷണം ആരംഭിച്ചു. എയര്‍കോര്‍ഗോ വഴി ലഗേജ് അയച്ചയാള്‍ അറിയാതെയാണ് സ്വര്‍ണം കടത്തിയതെന്നാണ് വിവരം.

ബുധനാഴ്ച രാവിലെ ഷാര്‍ജയില്‍നിന്ന്​ വന്ന എമിറേറ്റ്സിന്‍റെ ഇ.കെ 522 -ാം നമ്പര്‍ വിമാനത്തില്‍ വന്ന കാര്‍ഗോ ലഗേജിനുള്ളില്‍നിന്നാണ് 6.2 കിലോയോളം തൂക്കം വരുന്ന സ്വര്‍ണം കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡി.ആര്‍.ഐ നിരീക്ഷണം നടത്തി വരികയായിരുന്നു. ലഗേജിനുള്ളിലെ ഡോര്‍ ലോക്കുകള്‍ക്ക് ഇടയില്‍ സ്വര്‍ണം ചെറിയ ചെറിയ കഷണങ്ങളായി വെല്‍ഡ് ചെയ്ത നിലയിലായിരുന്നു. എയര്‍ കാര്‍ഗോ വഴി ഡോര്‍ ടു ഡെലിവറിക്കായി എത്തുന്ന ലഗേജുകള്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസിന്‍റെ(കെ.എസ്.ഐ.ഇ)നിയന്ത്രണത്തിലുള്ള ഗോഡൗണുകളില്‍ എത്തി പിന്നീട് കസ്റ്റംസ് പരിശോധന കഴിഞ്ഞ്​ ക്ലിയറന്‍സ് ലഭിച്ചശേഷം ഏജന്‍സികൾക്കാണ് ഡെലിവറിക്കായി പോകുന്നത്. ഇതാണ് സ്വര്‍ണക്കടത്തിന് സംഘം പുതിയ മാർഗമായെടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gold Worth Rs 9.2 Crore Smuggled via Air Cargo Seized
Next Story