തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒന്നര കിലോ സ്വര്‍ണം പിടികൂടി
text_fieldsകസ്റ്റംസ് അധികൃതര്‍
പിടികൂടിയ സ്വര്‍ണം
വലിയതുറ: രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 1.48 കിലോ സ്വര്‍ണവുമായി തിരുവനന്തപുരം സ്വദേശിയായ 27 കാരന് അറസ്റ്റില്‍.
പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 1.05 കോടി രൂപ വില മതിക്കും. ശനിയാഴ്ച പുലര്‍ച്ച 4.30 ഓടെ ഷാര്‍ജയില്‍നിന്നുള്ള ജി-9 എയര്‍ അറേബ്യ വിമാനത്തിലാണ് ഇയാളെത്തിയത്. സ്വര്‍ണം പൊടിരൂപത്തിൽ പ്ലാസ്റ്റിക് കവറിനുള്ളിലാക്കി അടിവസ്ത്രത്തിനുള്ളില്‍ പ്രത്യേകം തയാറാക്കിയ പോക്കറ്റിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു.
എയര്‍ കസ്റ്റംസ് അധികൃതര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്വര്‍ണം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

