11 പവൻ കവർച്ച; മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചു
text_fieldsതിരുവനന്തപുരം: പേട്ടയിൽ വിട് കുത്തിത്തുറന്ന് 11 പവൻ കവർച്ചചെയ്ത കേസിൽ വീട്ടിലെ സി.സി ടി.വി കാമറയിൽ നിന്ന് മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചു. തൊപ്പിയുള്ള ബനിയനും മാസ്കും ധരിച്ച് മുഖം മറച്ചെത്തിയ മോഷ്ടാവ് വരാന്തയിൽ കയറി ജനാലവഴി വീടിനകത്ത് നോക്കിയ ശേഷം തിരിഞ്ഞു നടക്കുമ്പോൾ കാമറ കണ്ട് പിന്മാറുന്നതായാണ് ദൃശ്യത്തിൽ കാണുന്നത്.
പിന്നീട് പിൻഭാഗത്തെ ജനാലയുടെ കമ്പികൾ തകർത്ത് അകത്തു കയറിയ മോഷ്ടാവ് കാമറ കണക്ഷൻ വിഛേദിച്ചശേഷമാണ് മോഷണം നടത്തിയത്. വിരലടയാളം പതിയാതിരിക്കാൻ കൈയുറയും ധരിച്ചിരുന്നു. കിടപ്പുമുറിയിലെ ഇരുമ്പ് അലമാര കുത്തിപ്പൊളിച്ച് ആഭരണങ്ങൾ മോഷ്ടിച്ച് അടുക്കള വാതിലിലൂടെ രക്ഷപ്പെട്ടു.
ഒട്ടേറെ മോഷണങ്ങൾ നടത്തിയിട്ടുള്ള ആളാകാം പ്രതിയെന്ന് പേട്ട പൊലീസ് പറഞ്ഞു. മൂലവിളാകം ജംക്ഷനിൽ ഐ.ഒ.സി മുൻ എക്സിക്യൂട്ടിവ് ഡയറകടർ പ്രസാദ് മാധവ മോഹന്റെ വീട്ടിൽ ശനി രാത്രിയിലായിരുന്നു മോഷണം. 5. 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ- ഡയമണ്ട് ആഭരണങ്ങളാണ് കവർച്ച ചെയ്തത്. ശനിയാഴ്ച്ച ഉച്ചക്ക് വീട് പൂട്ടി പുറത്തുപോയ പ്രസാദും ഭാര്യയും ഞായറാഴ്ച ഉച്ചക്കാണ് മടങ്ങിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

