Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവ് വിൽപന: തമ്പാനൂര്‍ സ്വദേശി അറസ്​റ്റിൽ

text_fields
bookmark_border
രാജാജി നഗര്‍ കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വില്‍പന
കഞ്ചാവ് വിൽപന: തമ്പാനൂര്‍ സ്വദേശി അറസ്​റ്റിൽ
cancel

തിരുവനന്തപുരം: നഗരത്തില്‍ രാജാജി നഗര്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് വില്‍പന നടത്തിവന്നയാളെ പൊലീസ് പിടികൂടി. തമ്പാനൂര്‍ രാജാജി നഗര്‍ ഫ്ലാറ്റ് നമ്പര്‍ 91ല്‍ ചെവിയൻ സനൽ എന്ന സനലിനെയാണ് (41) ഒരുകിലോ 100 ഗ്രാം ഗഞ്ചാവുമായി ക​േൻറാണ്‍മെൻറ് പൊലീസ് അറസ്​റ്റ്​ ചെയ്തത്.

ക​േൻറാണ്‍മെൻറ് എസ്.എച്ച്.ഒ ബി.എം. ഷാഫി, എസ്.ഐ സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഒമാരായ സജാദ്, അശോകൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ്​ ചെയ്ത് ജുഡീഷ്യല്‍ കസ്​റ്റഡിയില്‍ പാര്‍പ്പിച്ച് വരികയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ganja sale; thambanoor native arrested
Next Story