Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി മോഷണസംഘം പിടിയിൽ

text_fields
bookmark_border
ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി മോഷണസംഘം പിടിയിൽ
cancel
camera_alt

കി​ര​ൺ, ജി​ഷ്ണു

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കവർച്ച നടത്തുന്ന രണ്ടംഗസംഘത്തെ പിടികൂടി. മണ്ണന്തല ചെഞ്ചേരി ഹരിശൈലം വീട്ടിൽ കിരൺ (24), മണ്ണന്തല ചെഞ്ചേരി ലക്ഷംവീട് കോളനിയിൽ ജിഷ്ണു (20) എന്നിവരെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.

24ന് രാത്രി അമ്പലംമുക്ക് പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം കവർന്ന കേസിലാണ് പ്രതികൾ വലയിലായത്. അന്നേ ദിവസം തന്നെ പ്രതികൾ രാത്രി മണമ്പൂർ ശ്രീമഹാഗണപതി ക്ഷേത്രത്തിന്റെ വഞ്ചി പൊളിച്ച് 20,000 രൂപ മോഷ്ടിച്ചതായും തെളിഞ്ഞു. പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കമീഷണർ അങ്കിത് അശോകൻ അറിയിച്ചു.

കന്റോൺമെന്റ് എ.സി.പി ദിനരാജിന്റെ നിർദേശപ്രകാരം പേരൂർക്കട എസ്.എച്ച്.ഒ സജികുമാർ, എസ്.ഐമാരായ സന്ദീപ്, രാകേഷ്, അനിൽകുമാർ, എസ്.സി.പി.ഒമാരായ നൗഫൽ, ഷംനാദ്, പ്രസന്നകുമാർ, മീന എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gang arrested for temple theft
Next Story