Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി​നി​മാ ഷൂ​ട്ടി​ങിന്...

സി​നി​മാ ഷൂ​ട്ടി​ങിന് ഉപയോഗിക്കുന്ന ഫാ​ൻ​സി നോ​ട്ട് വെച്ച് ലക്ഷങ്ങൾ തട്ടിയ സംഘം അറസ്​റ്റിൽ

text_fields
bookmark_border
സി​നി​മാ ഷൂ​ട്ടി​ങിന് ഉപയോഗിക്കുന്ന ഫാ​ൻ​സി നോ​ട്ട് വെച്ച് ലക്ഷങ്ങൾ തട്ടിയ സംഘം അറസ്​റ്റിൽ
cancel

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് നോ​ട്ടി​ര​ട്ടി​പ്പ് എ​ന്ന വ്യാ​ജേ​ന ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ ര​ണ്ടം​ഗ സം​ഘ​ത്തെ പൊ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് വി​ള​വ​ൻ​കോ​ട് സ്വ​ദേ​ശി സു​ന്ദ​ർ​രാ​ജ് (51), തി​രു​വ​ന​ന്ത​പു​രം അ​മ്പ​ലം​മു​ക്ക് സ്വ​ദേ​ശി അ​ണ്ടൂ​ർ​ക്കോ​ണ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ച്ചു​വ​രു​ന്ന ര​ഞ്ജി​ത് എ​ന്ന സ​ജി​ത്ത് (45) എ​ന്നി​വ​രെ​യാ​ണ് ഫോ​ർ​ട്ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

നോ​ട്ട് ഇ​ര​ട്ടി​പ്പി​ച്ച് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് തു​ക ത​ട്ടി​യെ​ടു​ത്ത​ശേ​ഷം നോ​ട്ടു​കെ​ട്ടു​ക​ളു​ടെ മു​ക​ൾ ഭാ​ഗ​ത്തും അ​ടി​ഭാ​ഗ​ത്തും യ​ഥാ​ർ​ഥ നോ​ട്ടു​ക​ളും ഇ​ട​യി​ൽ സി​നി​മാ ഷൂ​ട്ടി​ങ്ങു​ക​ൾ​ക്കും മ​റ്റു​മാ​യി പ്രി​ൻ​റ്​ ചെ​യ്ത ഫാ​ൻ​സി നോ​ട്ടു​ക​ളും വെ​ച്ച്​ കൈ​മാ​റി ക​ബ​ളി​പ്പി​ക്കു​ന്ന രീ​തി​യാ​ണ് ഇ​വ​രു​ടെ​തെ​ന്ന്​ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​വ​ർ​ഷം ഫോ​ർ​ട്ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളെ​ക്കു​റി​ച്ച് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സ​ജി​ത്തി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​ശേ​ഷം അ​ണ്ടൂ​ർ​ക്കോ​ണ​ത്തെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ബ​ളി​പ്പി​ക്കു​ന്ന​തി​നാ​യി പ്രി​ൻ​റ്​ ചെ​യ്ത്​ സൂ​ക്ഷി​ച്ചി​രു​ന്ന ഫാ​ൻ​സി നോ​ട്ടു​ക​ളു​ടെ വ​ൻ​ശേ​ഖ​ര​വും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. നി​ര​വ​ധി ആ​ൾ​ക്കാ​ർ ഇ​വ​രു​ടെ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി സം​ശ​യി​ക്കു​ന്നു.

ഫോ​ർ​ട്ട് അ​സി. ക​മീ​ഷ​ണ​ർ ഷാ​ജി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഫോ​ർ​ട്ട് എ​സ്.​എ​ച്ച്.​ഒ രാ​കേ​ഷ്, എ​സ്.​ഐ​മാ​രാ​യ സ​ജു എ​ബ്ര​ഹാം, ഉ​ത്ത​മ​ൻ, സു​നി​ൽ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ബി​നു, സാ​ബു, പ്ര​ഫ​ൽ, സി​ന്ധു, അ​ജി​ത എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. റി​മാ​ൻ​ഡ്​​ ചെ​യ്ത പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedfancy note
News Summary - Gang arrested for knocking out lakhs with fancy note used for movie shooting
Next Story